സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലും ഇനി മുതൽ മുട്ട ചേരാത്ത മയോണൈസ്; നടപടി ഭക്ഷ്യവിഷബാധ ഒഴിവാക്കാനെന്ന്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നോണ്‍വെജ് മയോണൈസ് നിരോധിക്കാൻ തീരുമാനം
കൊച്ചി: സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസ് വിളമ്പില്ല. പകരം വെജിറ്റബിൾ മയോണൈസ് അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച മയോണൈസ് എന്നാണ് തീരുമാനമുണ്ടായത്.
ആരോഗ്യ മന്ത്രിയും ഹോട്ടൽ – റസ്റ്ററൻറ് ബേക്കറി വ്യാപാരി അസോസിയേഷനുമായുള്ളചർച്ചയിലാണ് തീരുമാനം.ഭക്ഷ്യവിഷബാധ ഒഴിവാക്കാനാണ് പുതിയ തീരുമാനം.
ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നതായി ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) അറിയിച്ചു. ബേക്കറികളില്‍ വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാൻ തീരുമാനിച്ചത്.
മയോണൈസിൽ ഉപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിന് നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളിൽ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്ക് അറിയിച്ചു.
advertisement
മുട്ട 70 ഡിഗ്രി സെൽഷ്യസ് ചൂട് വെളളത്തിൽ 3 മിനിറ്റ് തിളപ്പിച്ച് പച്ചവെളളത്തിൽ തണുപ്പിച്ചാണ് പാസ്ചറൈസ് ചെയ്യുന്നത്. ഇത് നിലവിലെ സാഹചര്യത്തിൽ എത്ര പ്രായോഗികമെന്ന് സംശയമാണ്. അതിനാൽ മുട്ട പൂര്‍ണമായും ഒഴിവാക്കി വെജിറ്റബിൾ മയോണൈസ് എന്ന നിലയിലേക്ക് നീങ്ങാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 11, 2023 7:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലും ഇനി മുതൽ മുട്ട ചേരാത്ത മയോണൈസ്; നടപടി ഭക്ഷ്യവിഷബാധ ഒഴിവാക്കാനെന്ന്