ബഫർ സോണിൽ ഫീൽഡ് സർവ്വേ നടത്തും; സുപ്രീംകോടതിയിൽ നൽകിയ ആധികാരിക രേഖ പുറത്തുവിടും
- Published by:Anuraj GR
- news18-malayalam
Last Updated:
ഉപഗ്രഹ സർവേയ്ക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടി
തിരുവനന്തപുരം: ബഫർ സോണിൽ ഫീൽഡ് സർവ്വേ നടത്താൻ സർക്കാർ തീരുമാനിച്ചു. സുപ്രീംകോടതിയിൽ നൽകിയ ആധികാരിക രേഖ പുറത്തുവിടുമെന്നും സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചു ഉന്നതതല യോഗത്തിലാണ് തീരുമാനം. ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ സമയ പരിധി നീട്ടി ചോദിക്കും. ഫീൽഡ് സർവേ അതിവേഗം തുടങ്ങാനും തീരുമാനിച്ചു.
ഉപഗ്രഹ സർവ്വേ റിപ്പോർട്ട് സ്ഥലസൂചിക മാത്രമുള്ളതാണ്. വനം, റവന്യൂ, തദ്ദേശ വകുപ്പുകളുടെ യോഗം നാളെ ചേരും.
വിദഗ്ധ സമിതിയുടെ കാലാവധി നീട്ടും. രണ്ടുമാസത്തേക്ക് നീട്ടാൻ ഉന്നതല യോഗത്തിൽ തീരുമാനം. ഉപഗ്രഹ സർവേയ്ക്കെതിരെ പരാതി നൽകാനുള്ള സമയപരിധി നീട്ടി. ജനുവരി അഞ്ച് വരെയാണ് നീട്ടിയത്. മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച ബഫർ സോൺ ഉന്നത തലയോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ , കെ രാജൻ , എ. കെ. ശശീന്ദ്രൻ, എം.ബി രാജേഷ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
advertisement
അതേസമയം ബഫർ സോൺ കോൺഗ്രസ് സമര പ്രഖ്യാപന കൺവെൻഷൻ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു. എന്തു വില കൊടുത്തും കോൺഗ്രസ് കർഷകരുടെ താല്പര്യം സംരക്ഷിക്കും. സർക്കാർ സീറോ ബഫർ സോൺ എന്ന നിലപാട് എടുക്കണമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read- ബഫര്‍സോണില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു; സമരങ്ങൾ കർഷകരെ സഹായിക്കാനല്ലെന്ന് മന്ത്രി ശശീന്ദ്രൻ
മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നത് ഡിവൈഎഫ്ഐയും എസ് എഫ് ഐയുമാണ് രമേശ് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് വ്യാപാരം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് യുഡിഎഫ് രംഗത്തിറങ്ങും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബഫർ സോണിൽ ഫീൽഡ് സർവ്വേ നടത്തും; സുപ്രീംകോടതിയിൽ നൽകിയ ആധികാരിക രേഖ പുറത്തുവിടും