ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടി കേരള സർക്കാർ നൽകിയ ടെൻഡർ മാനദണ്ഡങ്ങൾ പാലിക്കുന്നതല്ലായിരുന്നുവെന്ന് കേന്ദ്ര വ്യോമയാനമന്ത്രി. വളരെ സുതാര്യമായ ടെൻഡർ നടപടികളാണ് നടന്നത്. തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്കു സ്വകാര്യ-പൊതു മേഖലയ്ക്കായി ലീസിന് നൽകിയതിനെ എതിർത്ത് സംസ്ഥാന സർക്കാർ രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
2019ൽ തിരുവനന്തപുരം വിമാനത്താവളത്തിനായി ടെൻഡർ നടപടി നടന്നപ്പോൾ, ഒരു യാത്രക്കാരന് 135 രൂപയാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷൻ നൽകിയ ടെൻഡറെന്ന് മന്ത്രി വെളിപ്പെടുത്തി. ഇപ്പോൾ കരാർ നൽകിയ കമ്പനി 168 രൂപ ടെൻഡർ ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിനായി രംഗത്തെത്തിയ മൂന്നാമത്തെ കമ്പനി 63 രൂപ മാത്രമാണ് ടെൻഡറായി സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2019ൽ ആറു വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കാനായി ടെണ്ടർ ക്ഷണിച്ചത്. തിരുവനന്തപുരത്തിന് പുറമെ ലക്നൌ, അഹമ്മദാബാദ്, മംഗളുരു, ജയ്പുർ, ഗുവാഹത്തി എന്നിവയാണ് സ്വകാര്യവത്കരണത്തിനായി തീരുമാനിച്ച വിമാനത്താവളങ്ങൾ. എന്നാൽ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിനെ സംസ്ഥാന സർക്കാർ തുടക്കംമുതൽ എതിർത്തിരുന്നു. പിന്നീട് സംസ്ഥാനസർക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി കൂടി ടെണ്ടർ സമർപ്പിക്കുകയായിരുന്നു.
You may also like:നാൽപ്പത് വർഷം കൊണ്ടുണ്ടായ മാറ്റം; മലയാളത്തിലെ ഈ നടനെ മനസ്സിലായോ [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ; സീനിയർ ഡോക്ടർ അറസ്റ്റിൽ [NEWS] Gmail Down| ജിമെയിൽ ഡൗണായി; മെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ [NEWS]
കെഎസ്ഐഡിസി സമർപ്പിക്കുന്ന ടെണ്ടർ തുക മുന്നിലെത്തുന്നതിനേക്കാൾ 10 ശതമാനം വ്യത്യാസത്തിലാണെങ്കിൽ ടെണ്ടർ അനുവദിക്കാമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ടെണ്ടർ സ്വന്തമാക്കിയ അദാനിയും കഎസ്ഐഡിസിയും തമ്മിലുള്ള വ്യത്യാസം 19.64 ശതമാനമാണെന്ന് ഹർദീപ് പുരി ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.