'പ്രായാധിക്യം മൂലം സമനില തെറ്റിയ മുഖ്യമന്ത്രിയേയും ഗവർണറെയും ചികിത്സിക്കണം': ചെറിയാൻ ഫിലിപ്പ്

Last Updated:

പ്രതിഷേധിക്കുന്നവരെ പ്രകോപിപ്പിച്ച് കേരളത്തെ സംഘർഷ ഭൂമിയാക്കാനാണ് മുഖ്യമന്തിയും ഗവർണറും മത്സരിച്ചു കൊണ്ടിരിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പ്രായാധിക്യം മൂലം സമനില തെറ്റിയ ഭരണ തലവന്മാരായ കേരള മുഖ്യമന്ത്രിയേയും ഗവർണറെയും അടിയന്തരമായി ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരങ്ങിയ ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
പ്രതിഷേധിക്കുന്നവരെ പ്രകോപിപ്പിച്ച് കേരളത്തെ സംഘർഷ ഭൂമിയാക്കാനാണ് മുഖ്യമന്തിയും ഗവർണറും മത്സരിച്ചു കൊണ്ടിരിക്കുന്നത്. ഇവർ നടത്തുന്ന നിന്ദ്യമായ ഭാഷാപ്രയോഗങ്ങളും പ്രവൃത്തികളും ഈ ഉന്നത പദവികളുടെ ബഹുമാന്യത തകർക്കുന്ന തരത്തിലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി സി.പി.എം ന്റെയും ഗവർണർ ബി.ജെ.പിയുടെയും സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പ്രതിഷേധിക്കുന്ന കെ.എസ്.യു ക്കാരെ തല്ലിച്ചതയ്ക്കുകയും എസ്.എഫ്.ഐ ക്കാരെ സ്റ്റേഹപൂർവ്വം താലോടുകയും ചെയ്യുന്ന ഇരട്ടതാപ്പാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നും ചെറിയാന്‍ ഫിലപ്പ് കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രായാധിക്യം മൂലം സമനില തെറ്റിയ മുഖ്യമന്ത്രിയേയും ഗവർണറെയും ചികിത്സിക്കണം': ചെറിയാൻ ഫിലിപ്പ്
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement