കൊച്ചി : സ്വപ്നാ സുരേഷ് കോടതിയിൽ സമർപ്പിച്ച രഹസ്യമോഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ വിവാദ നായിക സരിത നായർ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. നയതന്ത്ര സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സോളാർ കേസ് പ്രതി സരിത എസ്.നായരോട് ഹൈക്കോടതി ചോദിച്ചു. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
രഹസ്യമൊഴിയിൽ തന്നെക്കുറിച്ചു ചില പരാമർശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി പകർപ്പിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സരിത നേരത്തെ സമീപിച്ചിരുന്നു. എന്നാൽ ഇതു തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 6, 7 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്ന നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കൈമാറിയിരുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.