'മാനസിക വെല്ലുവിളിയുള്ള 17കാരിയുടെ 26 ആഴ്ചയായ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാം': കേരളാ ഹൈക്കോടതി അനുമതി
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ 24 ആഴ്ച വളർച്ച എത്തിയാൽ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ പാടില്ലെന്നാണ് പ്രഗ്നൻസി ആക്ട് നിഷ്കർഷിക്കുന്നത്
കൊച്ചി: ആറര മാസമായ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ അനുമതി. 26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗർഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
Also Read- പോക്സോ കേസ് പ്രതിയായ 27കാരനെ പൊലീസ് ക്വാർട്ടേഴ്സിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച സിഐക്കെതിരെ കേസ്
പെൺകുട്ടിക്ക് സർക്കാർ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണം. കുഞ്ഞിനെ പെൺകുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗർഭച്ഛിദ്രം നടത്താൻ അനുമതി തേടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. അയൽവാസിയിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്.
advertisement
Also Read- രണ്ടും അഞ്ചും വയസുള്ള കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി
നിലവിൽ 24 ആഴ്ച വളർച്ച എത്തിയാൽ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ പാടില്ലെന്നാണ് പ്രഗ്നൻസി ആക്ട് നിഷ്കർഷിക്കുന്നത്. മാനസിക പ്രശ്നങ്ങൾ ഉള്ളതിനാലാണ്
പോക്സോ കേസിൽ ഇരയായ 17കാരിയുടെ മാതാവ് കോടതിയെ സമീപിച്ചത്. വിവരം വിട്ടുകാർ അറിഞ്ഞത് പെൺകുട്ടി ഗർഭിണിയായി ആറു മാസം കഴിഞ്ഞിട്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാനസിക വെല്ലുവിളിയുള്ള 17കാരിയുടെ 26 ആഴ്ചയായ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാം': കേരളാ ഹൈക്കോടതി അനുമതി