പിഎസ്‌സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ എങ്ങനെ ലഭ്യമായി: ഹൈക്കോടതി
Last Updated:
ഇങ്ങനെയാണോ പിഎസ്സി ഉദ്യോഗാര്‍ഥികളെ നിയമനത്തിനു തിരഞ്ഞെടുക്കുന്നത്?
കൊച്ചി: പിഎസ്‌സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ എങ്ങനെ ലഭ്യമായെന്ന് ഹൈക്കോടതി. പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന ടെസ്റ്റില്‍ ക്രമക്കേട് നടത്തിയ കേസില്‍ നാലാം പ്രതി ഡി. സഫീറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം വടക്കവേയാണ് കോടതിയുടെ ചോദ്യങ്ങള്‍.
സ്വാധീനമുള്ളവര്‍ക്ക് എന്തും ചെയ്യാനാകുമോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. ജസ്റ്റിസ് ബി. സുധീന്ദ്രകുമാറാണ് ഹര്‍ജി പരിഗണിച്ചത്. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ആര്‍ ശിവരഞ്ജിത്ത്, എഎന്‍ നസീം തുടങ്ങിയവര്‍ക്ക് എസ്എംഎസ് മുഖേന ഉത്തരങ്ങള്‍ അയച്ചുനല്‍കിയെന്നാണു കേസ്.
Also Read: മുകേഷിനോടൊരു വഷളന്‍ ചോദ്യം! ഇതിലും മികച്ച മറുപടി സ്വപ്നങ്ങളില്‍ മാത്രം
'സ്വാധീനമുള്ളവര്‍ക്കു ചോദ്യപേപ്പര്‍ കിട്ടുന്നു, പരീക്ഷയെഴുതാന്‍ സൗകര്യമുണ്ടാക്കുന്നു. ഇങ്ങനെയാണോ പിഎസ്സി ഉദ്യോഗാര്‍ഥികളെ നിയമനത്തിനു തിരഞ്ഞെടുക്കുന്നത്?' കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിനു തടസ്സമല്ലെന്നും കോടതി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 23, 2019 11:35 AM IST