തദ്ദേശത്തിൽ കരുത്തോടെ കുതിച്ച് എൽഡിഎഫ്; നഷ്ടത്തിനിടയിലും മട്ടന്നൂരിൽ അട്ടിമറിച്ച് ബിജെപി; കിതച്ച് യുഡിഎഫ്

Last Updated:

ആറ് വാർഡുണ്ടായിരുന്ന എൽഡിഎഫ്‌ പത്തായി ഉയർത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തായി. നാല്‌ വാർഡിലെ ബിജെപി മൂന്നായി

സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻമുന്നേറ്റം. ആറ് വാർഡുണ്ടായിരുന്ന എൽഡിഎഫ്‌ പത്തായി ഉയർത്തി. 13 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തായി. നാല്‌ വാർഡിലെ ബിജെപി മൂന്നായി.
എൽഡിഎഫ്‌ യുഡിഎഫിൽ നിന്ന്‌ നാല്‌ വാർഡുകളും ബിജെപിയിൽ നിന്ന്‌ മൂന്ന്‌ വാർഡുകളുമായി ഏഴ് വാർഡ് പിടിച്ചെടുത്തു. മൂന്നെണ്ണം നിലനിർത്തി. എൽ ഡി എഫ് പിന്തുണയിൽ സ്വതന്ത്രൻ ജയിച്ചതടക്കം രണ്ടു എൽഡിഎഫ് വാർഡ് കോൺഗ്രസും നേടി. ഏഴെണ്ണം നിലനിർത്തി. മട്ടന്നൂരിലെ അട്ടിമറി നേട്ടമായ യു ഡി എഫിന്റെ ഒരു വാർഡും എൽ ഡിഎഫിന്റെ ഒരു വാർഡും ബിജെപി ജയിച്ചു. ഒരെണ്ണം നിലനിർത്തി.
എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി പഞ്ചായത്തിൽ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തതോടെ യുഡിഎഫിന്‌ ഭരണം നഷ്‌ടമായി. തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷനിലെ ഒന്നടക്കം രണ്ട്‌ ബിജെപി വാർഡുകൾ എൽഡിഎഫ്‌ പിടിച്ചെടുത്തു. കൊല്ലം ചടയമംഗലത്താണ് ബിജെപിയ്ക്ക് മറ്റൊരു വാർഡ് നഷ്ടമായത്.
advertisement
ഫലം ഇങ്ങനെ
തിരുവനന്തപുരം
1. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പനത്തുറ ബൈജു 151 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപി രണ്ടാമതും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമെത്തി.
2. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 59 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ ശ്രീജലയാണ് വിജയിച്ചത്.
3. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍വിള വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 19 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി രജനി വിജയിച്ചത്. സിപിഐയിലെ ഷീബ രണ്ടാമതെത്തി.
advertisement
4. പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ ആര്‍ച്ച രാജേന്ദ്രന്‍ 12 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ഡി ദീപകിനെ പരാജയപ്പെടുത്തി. ബിജെപിയുടെ സിന്ധുവിന് 13 വോട്ടുകള്‍ ലഭിച്ചു.
കൊല്ലം
5. ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനില്‍കുമാര്‍ 264 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. 58 വോട്ടുകള്‍ ലഭിച്ച ബിജെപിയുടെ ഉദയന്‍ മൂന്നാമതായി.
advertisement
പത്തനംതിട്ട
6. നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡില്‍ കോണ്‍ഗ്രസ് ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രമേഷ് എം ആര്‍ 174 വോട്ടുകള്‍ക്ക് ബിജെപിയിലെ അമ്പിളിയെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ വിജയിച്ചത്.
ആലപ്പുഴ
7. വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാര്‍ തെക്ക് വാര്‍ഡില്‍ ബിജെപിക്ക് ജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സുഭാഷ് ഒരു വോട്ടിനാണ് ജയിച്ചത്. സുഭാഷിന് 251 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിലെ ഗീതമ്മ സുനിലിന് 250 വോട്ടുകള്‍ കിട്ടി. സിപിഎം വിമതനായി മത്സരിച്ച എം ആര്‍ രഞ്ജിത്തിന് 179 വോട്ടുകള്‍ പിടിക്കാനായി.
advertisement
ഇടുക്കി
8. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ മൂലക്കട വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നടരാജന്‍ 35 വോട്ടുകള്‍ക്ക് സിപിഎമ്മിലെ രാജ്കുമാറിനെ പരാജയപ്പെടുത്തി.
9. മൂന്നാര്‍ പഞ്ചായത്തിലെ നടയാര്‍ വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ലക്ഷ്മി 59 വോട്ടുകള്‍ക്ക് സിപിഐയിലെ നവനീതത്തെ തോൽപിച്ചു.
എറണാകുളം
10. എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ശാന്തി മുരളി 108 വോട്ടുകള്‍ക്ക് സിപിഎമ്മിലെ പ്രിന്‍സി രാധാകൃഷ്ണനെ പരാജയപ്പെടുത്തി.
advertisement
11. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്‍പക നഗര്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അര്‍ച്ചന എൻ എസ് 98 വോട്ടുകള്‍ക്ക് വിജയിച്ചു.
തൃശൂർ
12. മുല്ലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. വി എം മനീഷ് 63 വോട്ടിന് ജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തെത്തി
പാലക്കാട്
13. ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പല്‍ കൗണ്‍സില്‍ മുതുകാട് വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ ആരോഗ്യസ്വാമി 369 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
advertisement
14. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ആന്റണി വിജയിച്ചു. 146 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജപമാലമേരിയെയാണ് പരാജയപ്പെടുത്തിയത്.
15. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോര്‍ത്തില്‍ സിപിഎമ്മിന് ജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. സിപിഎമ്മിലെ സി കെ അരവിന്ദാക്ഷന്‍ 31 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ മണികണ്ഠനെ പരാജയപ്പെടുത്തി.
16. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് വാര്‍ഡ് മുസ്ലിം ലീഗ് നിലനിര്‍ത്തി. ലീഗിലെ കെ ടി എ മജീദ് 470 വോട്ടുകള്‍ക്ക് വിജയിച്ചു.
മലപ്പുറം
17. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ നുഹ്‌മാന്‍ ശിബിലി 356 വോട്ടുകള്‍ക്ക് വിജയിച്ചു.
18. കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ വാര്‍ഡ് രണ്ട് ചൂണ്ടയില്‍ ലീഗിലെ നഷ്വ 171 വോട്ടുകള്‍ക്ക് വിജയിച്ചു. ലീഗിന്റെ സിറ്റിങ് സീറ്റായിരുന്നു.
19. കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍ 14-ാം വാര്‍ഡ് ഈസ്റ്റ് വില്ലൂരില്‍ ലീഗിലെ ഷഹാന ഷെറിന്‍ 201 വോട്ടുകള്‍ക്ക് വിജയിച്ചു. ലീഗ് സീറ്റ് നിലനിർത്തുകയായിരുന്നു.
കണ്ണൂര്‍
20. മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് വാര്‍ഡ് സിപിഎം പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സിപിഎമ്മിലെ എ സി നസിയത്ത് ബീവി 12 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസിലെ ഷിമീമ രണ്ടാമതും എസ്ഡിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തുമായി.
21. രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ വാര്‍ഡില്‍ യുഡിഎഫിന് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ലീഗിലെ മുഹമ്മദ് എം പി 464 വോട്ടുകള്‍ക്ക് വിജയിച്ചു.
22. മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ലീഗിലെ മുഹ്‌സിന എസ് എച്ച് 444 വോട്ടുകള്‍ക്ക് വിജയിച്ചു.
23. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിഅക്കൗണ്ട് തുറന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി എ മധുസൂദനന്‍ 72 വോട്ടിന് വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. കഴിഞ്ഞ തവണ 12 വോട്ടിന് ജയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ വി പ്രശാന്തിന്റെ മരണത്തെ തുടന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിലെ കെ വി ജയചന്ദ്രനാണ് രണ്ടാമത്. ബിജെപി 395, യുഡിഎഫ് 323, എല്‍ഡിഎഫ് 103 വോട്ടുകള്‍ നേടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശത്തിൽ കരുത്തോടെ കുതിച്ച് എൽഡിഎഫ്; നഷ്ടത്തിനിടയിലും മട്ടന്നൂരിൽ അട്ടിമറിച്ച് ബിജെപി; കിതച്ച് യുഡിഎഫ്
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement