തദ്ദേശ ഉപതെരഞ്ഞെടുപ്പ്: LDF 3 യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു; UDF 2 എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു; BJP ഒരു സിപിഎം സീറ്റ് പിടിച്ചെടുത്തു

Last Updated:

നേരത്തെ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് ഏഴും സീറ്റുകള്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രയായിരുന്നു വിജയിച്ചിരുന്നത്. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ യുഡിഎഫും ഏഴ് സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. ഒരു സീറ്റ് ബിജെപിയും നേടി. എല്‍ഡിഎഫ് യുഡിഎഫിന്റെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫ് എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളും സ്വതന്ത്ര മത്സരിച്ച് വിജയിച്ച ഒരു സീറ്റും പിടിച്ചെടുത്തു.
നേരത്തെ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് ഏഴും സീറ്റുകള്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രയായിരുന്നു വിജയിച്ചിരുന്നത്. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്.
15 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഇതിൽ 22 പേർ സ്ത്രീകളാണ്.
തെരഞ്ഞെടുപ്പ് ഫലം
കൊല്ലം: ഉപതെരഞ്ഞെടുപ്പു നടന്ന 2 വാർഡുകളിൽ ഒന്ന് സിപിഎമ്മും ഒന്ന് ബിജെപിയും നേടി. തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റയ്ക്കൽ വാർഡിൽ സിപിഎം സ്ഥാനാർത്ഥി എസ് അനുപമ 34 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2000 മുതൽ കോൺഗ്രസ് വിജയിച്ചു വന്ന വാർഡാണിത്. അനുപമ CPM- 561, ബിജിലി ജയിംസ് INC- 527, ആശാംബിക. എസ് BJP- 78
advertisement
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പുഞ്ചിരിച്ചിറ വാർഡ് സിപിഎമ്മിൽനിന്നു ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർത്ഥി എ എസ് രഞ്ജിത് 100 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ സിപിഎം സ്ഥാനാർത്ഥി 2 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡാണിത്. ഫലം – എ എസ് രഞ്ജിത് (BJP)- 502,  അനിൽ കല്ലിങ്ങൽ (CPM)- 402, അബ്ദുല്‍ ജബ്ബാർ (INC)- 175.
ആലപ്പുഴ: തലവടി പഞ്ചായത്ത് 13ാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടിനു ജയിച്ചു. രാജൻ ആകെ 493 വോട്ടാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി അഭിലാഷ് പുന്നേപ്പാടത്തിന് 296 വോട്ട് ലഭിച്ചു. ആം ആദ്മി പാർട്ടി (മനു കെ ജി) 108 വോട്ട് നേടി. ബിജെപി  (ബിജു പി ബി) 46 വോട്ട് നേടി.
advertisement
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി രേഷ്മ പ്രവീൺ 232 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫിലെ ധന്യ സുനിലായിരുന്നു എതിർസ്ഥാനാർത്ഥി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. കഴിഞ്ഞതവണ ആയിരത്തിലധികം വോട്ടിനാണ് ഇവിടെ എൽഡിഎഫ് ജയിച്ചത്. സുഷമ സന്തോഷ് സർക്കാർ ജോലി ലഭിച്ചു പോയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രേഷ്മ പ്രവീൺ CPM- 2502, ധന്യാ സുനിൽ INC- 2270, പി.കെ. മഞ്ജുഷ വിനോദ് BJP- 181
advertisement
എറണാകുളം: ഉപതെരഞ്ഞെടുപ്പ് നടന്ന 4 പഞ്ചായത്ത് വാർഡുകളിലും യുഡിഎഫിനു ജയം. വടക്കേക്കരയിലും മൂക്കന്നൂരിലും വാർഡ് നിലനിർത്തിയപ്പോൾ എഴിക്കരയിലും പള്ളിപ്പുറത്തും സിപിഎമ്മിൽ നിന്നു യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. വടക്കേക്കര മുറവൻതുരുത്ത്- നിഖിത ജോബി INC-  740, കെ എസ് സുനി  (സ്വത.)- 512, കൃഷ്ണകുമാർ ഐ .ബി (കണ്ണൻ) BDJS- 13
മൂക്കന്നൂർ കോക്കുന്ന് – സിനി മാത്തച്ചൻ INC- 584, സിസിമോൾ റിജോ IND- 316, സുനിത BJP- 17
advertisement
ഏഴിക്കര വടക്കുപുറം- ടി പി സോമൻ INC- 508, അഡ്വ. നവനീത് എം എ​സ് CPM- 446, അജേഷ് കാട്ടേത്ത് BJP- 22
പള്ളിപ്പുറം പഞ്ചായത്ത് വാർഡ്- ദീപ്തി പ്രൈജു INC- 579,  രേഷ്മ നിമൽ CPM- 507, ജാൻസി രാമചന്ദ്രൻ AAP- 58
തൃശൂർ: മാടക്കത്തറ പഞ്ചായത്ത് 15ാം വാർഡ് താണിക്കുടത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ‌ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐയിലെ മിഥുൻ‌ തീയത്തുപറമ്പിൽ‌ ആണ് വിജയിച്ചത്. ലീഡ് 174 വോട്ട്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന യുഡിഎഫ് മൂന്നാം സ്ഥാനത്തായി. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. മിഥുൻ‌ തീയത്തുപറമ്പിൽ‌ CPI- 827, രാഹുൽ കുറുമാമ്പുഴ BJP- 653, പി എൻ രാധാകൃഷ്ണൻ INC- 175
advertisement
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ബ്ലോക്ക് ഡിവിഷനും 3 ഗ്രാമ പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി. ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ യുഡിഎഫ് അംഗത്തെ അയോഗ്യയാക്കിയ വാർഡും ഇതിലുൾപ്പെടും. ഇതോടെ, പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിലും 10 അംഗങ്ങൾ വീതമായി. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്ത് ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് വാര്‍ഡ്-  മുൻഷീർ യു IUML -5565, അൻവർ പുളിയക്കാട്ടിൽ IND- 2701, സജീഷ്. കെ BJP- 375, മുഹമ്മദ് അനീസ് IND- 117
advertisement
ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ കളക്കുന്ന് വാര്‍ഡ് – യുഡിഎഫ് നിലനിര്‍ത്തി. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര കെ പി മൈമൂന ഇടത് സ്വതന്ത്ര റസീന നജീമിനെ 109 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച എം കെ  നജ്മുന്നിസയെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയ സാഹചര്യത്തിലാണ് കളക്കുന്ന് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. നജ്മുന്നീസ യുഡിഎഫില്‍ നിന്ന് മറുകണ്ടം ചാടി എല്‍ഡിഎഫിലെത്തി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കെ.പി മൈമൂന UDF IND-421, റസീന സജീം LDF IND- 312, റസീന പി IND- 7
തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാര്‍ഡ് –  യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ അയ്യപ്പന്‍ 440 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സുധിന്‍ കെ വിയെ പരാജയപ്പെടുത്തി. അയ്യപ്പൻ IUML-771, സുധിന്‍ കെ വി CPM- 331
പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ കട്ടിലശ്ശേരി വാര്‍ഡ് –  യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അസീസ് ചക്കച്ചന്‍ വെറും ആറ് വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അബ്ദുസമദിനെ പരാജയപ്പെടുത്തിയത്. അസീസ് ചക്കച്ചൻ INC-645, അബ്ദുസമദ് കണക്കാംതൊടി CPM- 639, മുരളീധരൻ ഇരട്ടകുളങ്ങര കളരി OTH- 17അസീസ് ചക്കച്ചൻ INC-645, അബ്ദുസമദ് കണക്കാംതൊടി CPM- 639, മുരളീധരൻ ഇരട്ടകുളങ്ങര കളരി OTH- 17
പാലക്കാട്: പൂക്കോട്ടു കാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 താനിക്കുന്ന് എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി പി മനോജ് 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനെയാണു പരാജയപ്പെടുത്തിയത്. പി.മനോജ് CPM-513, ഉണ്ണികൃഷ്ണന്‍(കണ്ണന്‍) INC- 210, സുജിന്‍ BJP- 61
കോഴിക്കോട്: വേളം പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. 42 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗിലെ ഇ പി സലിം ഇടതു സ്വതന്ത്രനായ പി പി വിജയനെ പരാജയപ്പെടുത്തി. വോട്ടുനില: ഇ പി സലീം (യുഡിഎഫ്) – 633), പി പി വിജയൻ (എൽഡിഎഫ് സ്വത.)- 591, ആർ കെ ശങ്കരൻ (ബിജെപി) – 16.
കണ്ണൂർ: ജില്ലയിൽ ഉപതെരഞ്ഞെടുപ്പു നടന്ന രണ്ട് വാർഡുകളും സിപിഎം നിലനിർത്തി. ധർമടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ ബി ഗീതമ്മയും (ഭൂരിപക്ഷം 9 വോട്ട്) മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡിൽ ബി.പി.റീഷ്മയും (ഭൂരിപക്ഷം 393 വോട്ട്) ജയിച്ചു.
ധർമടം പഞ്ചായത്തിലെ പരീക്കടവ് വാർഡ്- ബി ഗീതമ്മ CPM- 557, സുരേഷ് എം പരീക്കടവ് INC- 548, സിന്ധു പി പി BJP- 244
മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാർഡ്- റീഷ്മ ബി പി CPM- 724, ബീന കെ ടി INC- 331, ഷീബ കെ BJP- 36
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: LDF 3 യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു; UDF 2 എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു; BJP ഒരു സിപിഎം സീറ്റ് പിടിച്ചെടുത്തു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement