കോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ വിജയിച്ചു. പതിനഞ്ചാം ഡിവിഷനായ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ വിജയിച്ചത്. . സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഫൈസലിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. എന്നാൽ ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് സജീവമാകുകയായിരുന്നു. യു.ഡി.എഫ് സ്റ്റിംഗ് വാർഡിലാണ് ഫൈസൽ വിജയിച്ചത്.
പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ പ്രദേശിക നേതൃത്വമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസലിനെ പ്രഖ്യാപിച്ചത്.
എന്നാൽ ജില്ലാ നേതൃത്വം ഇതിനെതിരെ രംഗത്തെത്തുകയും ഫൈസലിനോട് മത്സരരംഗത്ത് നിന്നും പിൻമാറാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഐഎന്‍എല്‍ നേതാവ് ഒ. പി. റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹം പ്രചരണ രംഗത്ത് സജീവമായിരുന്നില്ല.
Also Read കരുത്ത് കാട്ടി ജോസ് കെ. മാണി; പാലാ നഗരസഭയിൽ എല്‍ഡിഎഫ് അധികാരത്തിലേക്ക്
തൃശൂർ കോർപറേഷനിൽ ബിജെപി വക്താവും മേയർ സ്ഥാനാർഥിയുമായ ബി.ഗോപാലകൃഷ്ണനും കൊച്ചയിൽ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയായ എൻ വേണുഗോപാലും പരാജയപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയും മേയർ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന വ്യക്തിയുമായ എ.ജി.ഒലീനയും തോറ്റു.
യുഡിഎഫ് സ്ഥാനാർഥി മേരി പുഷ്പമാണു വിജയിച്ചത്. മുക്കം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. എൽഡിഎഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala local body Election 2020, Kerala local body election 2020 result, Kerala panchayat election 2020 result, Kozhikode panchayath election 2020 result, Malappuram local body election 2020 result, Thiruvananthapuram Corporation election 2020 result, തദ്ദേശ തെരഞ്ഞെടുപ്പ് 2020 ഫലം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം