Kerala Local Body Election Results 2020 | കരുത്ത് കാട്ടി ജോസ് കെ. മാണി; പാലാ നഗരസഭയിൽ എല്‍ഡിഎഫ് അധികാരത്തിലേക്ക്
Kerala Local Body Election Results 2020 | കരുത്ത് കാട്ടി ജോസ് കെ. മാണി; പാലാ നഗരസഭയിൽ എല്‍ഡിഎഫ് അധികാരത്തിലേക്ക്
പാലായ്ക്ക് പുറമെ കോട്ടയം മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ സന്നിധ്യത്തിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. തൊടുപുഴയിലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു.
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽകരുത്ത് കാട്ടി കേരള കോൺഗ്രസ് ജോസ് കെ മാണി. കെ.എം മാണിയുടെ തട്ടകമായ പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ കരുത്തിൽ ഇടതു മുന്നണി അധികാരം പിടിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് വിജയം. യു.ഡി.എഫ് മുൻസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായിരുന്ന കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവനെ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കര പരാജയപ്പെടുത്തി. 41 വോട്ടിനായിരുന്നു പരാജയം.
പാലായ്ക്ക് പുറമെ കോട്ടയം മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ സന്നിധ്യത്തിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. തൊടുപുഴയിലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി മുന്നിട്ട് നിൽക്കുന്നു.
Also Read തിരുവനന്തപുരം കോർപറേഷനിൽ ഇടത് മേയർ സ്ഥാനാർത്ഥി എ.ജി ഒലീന പരാജയപ്പെട്ടു ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് ചേക്കേറിയതിനു പിന്നാലെ 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു മാറിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ജോസ് കെ മാണിക്കും ഇടതു മുന്നണിക്കും ശക്തി പകരുന്നതാണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.