കോഴിക്കോട്: ഉള്ള്യേരി പഞ്ചായത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരന് തോൽവി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബിജെപി സ്ഥാനാർത്ഥി കെ ഭാസ്‌കരന്‍ ആണ് പരാജയപ്പെട്ടത്. എല്‍ ഡി എഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വോട്ടിന് ജയിച്ചു.
441 വോട്ടാണ് അസ്സയിനാറിന് ലഭിച്ചത്. യു ഡി എഫ് സ്ഥാനാര്ത്ഥി ഷെമീര് നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.
ബിജെ പി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന്‍ ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ തോറ്റു.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സിപിഐ എമ്മിലെ അസ്സയിനാര്‍ 89 വോട്ടിന് ജയിച്ചു. യു ഡി എഫ് സ്ഥാനാര്ത്ഥി ഷെമീര് നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്
You may also like:Kerala Local Body Election 2020 Result | കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് എൻഡിഎ
പത്ത് ജില്ലാ പഞ്ചായത്തുകളിൽ എല്‍ഡിഎഫ് മുന്നേറുമ്പോൾ നാല് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിൽ. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യം മുതല്‍ എല്‍ഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്.
മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K surendran, Kerala local body Election 2020, Kerala local body election 2020 result, Kerala panchayat election 2020 result, Kozhikode panchayath election 2020 result, തദ്ദേശ തെരഞ്ഞെടുപ്പ് 2020 ഫലം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം