സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിൽ 2 ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും; വോട്ടെണ്ണൽ ഡിസംബർ 13ന്

Last Updated:

രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്.|

എ ഷാജഹാൻ
എ ഷാജഹാൻ
തിരുവനന്തപുരം∙ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി നടക്കും. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. കഴിഞ്ഞതവണ 3 ഘട്ടമായിരുന്നു തിരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 ഇടത്തേക്കും തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനത്ത് മട്ടന്നൂർ ഉൾപ്പടെ എല്ലായിടത്തും പെരുമാറ്റച്ചട്ടം നിലവിൽവന്നു.
രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കും.
തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ഡിസംബർ 11നാണ് തിരഞ്ഞെ‍ടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന് നടക്കും . നാമനിര്‍ദേശപത്രിക നവംബര്‍ 24 വരെ പിൻവലിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിൽ 2 ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും; വോട്ടെണ്ണൽ ഡിസംബർ 13ന്
Next Article
advertisement
സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിൽ 2 ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും; വോട്ടെണ്ണൽ ഡിസംബർ 13ന്
സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിൽ 2 ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും; വോട്ടെണ്ണൽ ഡിസംബർ 13ന്
  • സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ 2 ഘട്ടങ്ങളായി നടക്കും, വോട്ടെണ്ണൽ 13ന്.

  • തിരഞ്ഞെടുപ്പ് രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെ, 1199 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികെ നടക്കും.

  • തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്, പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

View All
advertisement