Kerala Lottery Result Today| Fifty Fifty FF-113 ലോട്ടറി നറുക്കെടുപ്പ് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മാറ്റി വെച്ചു
- Published by:ASHLI
- news18-malayalam
Last Updated:
ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF-113 ഭാഗ്യക്കുറിയുടെ ഫലം ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മാറ്റി വെച്ചു. ബുധനാഴ്ചകളിൽ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അയ്യായിരം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.
നാലും അഞ്ചും ആറും ഏഴും സമ്മാനം നേടുന്നവർക്ക് യഥാക്രമം 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.
advertisement
ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും. നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 02, 2024 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Lottery Result Today| Fifty Fifty FF-113 ലോട്ടറി നറുക്കെടുപ്പ് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മാറ്റി വെച്ചു