അവസാനം പോകുന്നവര്‍ ഓഫീസ് പൂട്ടുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം; വൈദ്യുതി അമൂല്യമാണെന്ന് കോണ്‍ഗ്രസിനെ ട്രോളി എംഎം മണി
Last Updated:
'അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം'
തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്റെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് വൈദ്യുതി മന്ത്രി എംഎം മണി. അവസാനം പോകുന്നവര്‍ ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും വൈദ്യുതി അമൂല്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് ഉച്ഛയോടെയായിരുന്നു കോണ്‍ഗ്രസിന്‍രെ ദേശീയ നേതാവായിരുന്ന ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി കമന്റുകള്‍ വരുന്നതിനിടെയാണ് മന്ത്രി മണിയും ട്രോളുമായെത്തിയത്. 'അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്' എന്നാണ് മന്ത്രിയുടെ പോസ്റ്റ്.
Also Read: കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും ബിജെപിയില്‍
സേവ് ഇലക്ട്രിസിറ്റി എന്ന ഹാഷ് ടാഗോടുകൂടയാണ് എംഎം മണി പോസ്റ്റിട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രവി ശങ്കര്‍ പ്രസാദില്‍ നിന്നായിരുന്നു ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം വേദനിപ്പിച്ചെന്നായിരുന്നു പാര്‍ട്ടി വിടാനുള്ള കാരണമായി വടക്കന്‍ പറഞ്ഞത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2019 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവസാനം പോകുന്നവര്‍ ഓഫീസ് പൂട്ടുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം; വൈദ്യുതി അമൂല്യമാണെന്ന് കോണ്‍ഗ്രസിനെ ട്രോളി എംഎം മണി


