ഒളിമ്പിക്സ് ജേതാവ് ശ്രീജേഷിന് ഐ.എ.എസ്. നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ശുപാർശ

Last Updated:

പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ ഡയറക്ടർ ആയി സേവനമനുഷ്‌ഠിച്ചു വരികയാണ് ശ്രീജേഷ് ഇപ്പോൾ

പി.ആർ. ശ്രീജേഷ്
പി.ആർ. ശ്രീജേഷ്
പാരീസ് ഒളിംപിക്സിൽ രാജ്യത്തിന് വെങ്കല മെഡൽ നേടിത്തന്ന പി.ആർ. ശ്രീജേഷിന് (PR Sreejesh) ഐ.എ.എസ്. നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ശുപാർശ. പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ ഡയറക്ടർ ആയി സേവനമനുഷ്‌ഠിച്ചു വരികയാണ് ശ്രീജേഷ് ഇപ്പോൾ.
2020 ലണ്ടൻ ഒളിംപിക്സിലും 2024 പാരീസ് ഒളിംപിക്സിലും ഹോക്കിയിൽ ഇന്ത്യയുടെ ഗോൾ വലയം കാത്ത ശ്രീജേഷിന്റെ അചഞ്ചലമായ പ്രകടനം മൂലം, ഈ രണ്ട് ഒളിംപിക്സിലും വെങ്കല മെഡലുകൾ കരസ്ഥമാക്കുകയും മൂന്നു ഏഷ്യൻ ഗെയിംസുകളിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെങ്കലവും കരസ്ഥമാക്കുകയും ചെയ്തു. രണ്ടു ഒളിംപിക്സിലും മെഡൽ നേടുന്ന ആദ്യ മലയാളിയായ പി.ആർ. ശ്രീജേഷ്, ലോക കായികരംഗത്ത് നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തുകയുമുണ്ടായി. അഞ്ച്‌ ഏഷ്യൻ ചാംപ്യൻഷിപ് ട്രോഫികളിലായി നാല് സ്വർണ മെഡലും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു.
advertisement
കായികരംഗത്തെ പി.ആർ. ശ്രീജേഷിന്റെ പ്രകടനത്തിന്റെ അംഗീകാരം എന്ന നിലയിൽ 2015ൽ അർജുന അവാർഡ്, 2017ൽ പത്മശ്രീ പുരസ്‌കാരം, 2021ൽ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്‌കാരം എന്നിവ നൽകി ആദരിക്കുകയുണ്ടായി.
2021, 2022 വർഷങ്ങളിൽ ലോകത്തെ മികച്ച ഗോൾകീപ്പർക്കുള്ള അന്തർദേശീയ ഹോക്കി ഫെഡറേഷന്റെ പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി. കൂടാതെ 2012, 2016 ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹോക്കിയിൽ പങ്കെടുത്തിട്ടുണ്ട്.
advertisement
'മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയുമായാണ് പി.ആർ. ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായിക ജീവിതം. ദേശീയ കായിക ഇനമായ ഹോക്കിയിലെ അനധിസാധാരണമായ പ്രകടനത്തിന്റെ അംഗീകാരം എന്ന നിലയിൽ ശ്രീജേഷിന് ഐ.എ.എസ്. നൽകണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒളിമ്പിക്സ് ജേതാവ് ശ്രീജേഷിന് ഐ.എ.എസ്. നൽകണമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ശുപാർശ
Next Article
advertisement
6 കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ആരൊക്കെ
6 കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ആരൊക്കെ
  • സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ പുതിയ മേയർമാർ അധികാരമേറ്റതിൽ വിവി രാജേഷ് ചരിത്രം സൃഷ്ടിച്ചു

  • തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയുടെ വിവി രാജേഷ് ആദ്യ ബിജെപി മേയറായി തെരഞ്ഞെടുക്കപ്പെട്ടു

  • കൊച്ചി, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലും പുതിയ മേയർമാർ സത്യപ്രതിജ്ഞ ചെയ്തു

View All
advertisement