ശബരിമല വിധി നടപ്പാക്കാൻ മാർഗനിർദേശം തേടി പൊലീസ് സുപ്രീം കോടതിയിലേക്ക്

Last Updated:
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശ വിധി നടപ്പാക്കാന്‍ ക്യത്യമായ മാര്‍ഗ നിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് സുപ്രീം കോടതിയിലേക്ക്. ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരുമായി ഐപിഎസ് അസോസിയേഷന്‍ കൂടിയാലോചന നടത്തി. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
സന്നിധാനത്തടക്കം പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായി കടന്നാക്രമിച്ചുളള പ്രതിഷേധങ്ങള്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്നതാണെന്നും അഭിപ്രായം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഐ പി എസ് അസോസിയേഷന്റെ നീക്കം.
യുവതി പ്രവേശന വിഷയത്തില്‍ ക്യത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ പി എസ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിക്കും. മുതിര്‍ന്ന അഭിഭാഷകരുമായി ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. അനുകൂല നിയമോപദേശം ലഭിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. സര്‍ക്കാരിന്റെ കൂടി അനുമതി ലഭിച്ച ശേഷമാകും ഹര്‍ജി നല്‍കുക. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിനൊപ്പം ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കാനും ആലോചനയുണ്ട്.
advertisement
ശബരിമലയില്‍ പോലീസ് ഇരിക്കേണ്ടത് ബാരക്കിലാണെന്ന് ശരണം വിളി തടയരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കങ്ങളെ നേരത്തെ ഐപിഎസ് അസോസിയേഷന്‍ അപലപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിധി നടപ്പാക്കാൻ മാർഗനിർദേശം തേടി പൊലീസ് സുപ്രീം കോടതിയിലേക്ക്
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement