advertisement

പോലീസ് സ്റ്റേഷനില്‍ ബര്‍മുഡ ധരിച്ചെത്തി ചെങ്ങന്നൂര്‍ SHO; വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

Last Updated:

പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ എ സി വിപിന്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച് സ്റ്റേഷനില്‍ എത്തിയ ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ആലപ്പുഴ: ചെങ്ങന്നൂര്‍ സ്റ്റേഷൻ ഹൗസ് ഓഫീസറെ (SHO) അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. പണിമുടക്ക് ദിനത്തില്‍ എസ്എച്ച്ഒ എ സി വിപിന്‍ ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ച് സ്റ്റേഷനില്‍ എത്തിയ ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്.
അതേസമയം ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കും മോശം കമന്റിട്ടവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
രാവിലെ വ്യായാമത്തിന് പോയപ്പോള്‍ സ്‌റ്റേഷനില്‍ അടിയന്തരമായ ആവശ്യമുണ്ടായതിനാലാണ് വ്യായാമ വസ്ത്രത്തില്‍ എത്തിയതെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം. പ്രശ്‌നം പരിഹരിച്ചയുടന്‍ മടങ്ങി ക്വാര്‍ട്ടേഴ്‌സിലെത്തി യൂണിഫോം ധരിച്ച് എസ്എച്ച്ഒ മടങ്ങിയെത്തിയെന്നും പറയുന്നു.
Summary: The Alappuzha police have registered a case against a woman from Mavelikkara for circulating a video of the Chengannur Station House Officer (SHO), AC Vipin, dressed in Bermuda shorts and a T-shirt while on duty at the police station. The woman filmed the SHO in his casual attire during a strike day and shared it on social media with allegedly defamatory comments.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോലീസ് സ്റ്റേഷനില്‍ ബര്‍മുഡ ധരിച്ചെത്തി ചെങ്ങന്നൂര്‍ SHO; വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്
Next Article
advertisement
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
  • ഇപ്സോസ് റിപ്പോർട്ട്: ശുഭാപ്തിവിശ്വാസത്തിൽ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും മുന്നിലാണ്

  • 29 രാജ്യങ്ങളിൽ ഭൂരിപക്ഷം തെറ്റായ ദിശയെന്ന് കരുതുമ്പോൾ ഇന്ത്യയിൽ ആത്മവിശ്വാസം ഉയർന്ന നിലയിൽ

  • ഇന്ത്യയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, അഴിമതി എന്നിവയാണ് പ്രധാന ആശങ്കകൾ

View All
advertisement