HOME /NEWS /Kerala / CPM നേതാവ് പി. ജയരാജന് നേരെ അപായശ്രമമുണ്ടാകാമെന്ന് ഇന്റലിജൻസ്; വൈ പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് നിർദേശം

CPM നേതാവ് പി. ജയരാജന് നേരെ അപായശ്രമമുണ്ടാകാമെന്ന് ഇന്റലിജൻസ്; വൈ പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് നിർദേശം

പി ജയരാജൻ

പി ജയരാജൻ

വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് ജയരാജൻ അറിയിച്ചതായാണ് വിവരം.

  • Share this:

    തിരുവനന്തപുരം: സി പി എം സംസ്ഥാന സമിതിയംഗം പി. ജയരാജനുനേരെ അപായശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.‌ ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഇന്റലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് ജയരാജൻ അറിയിച്ചതായാണ് വിവരം.

    Also Read- ഫ്ളാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ ഫലം ലഭിച്ചു

    പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ അപായഭീഷണി കൂടിയെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ യാത്രയ്ക്ക് കരുതൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു. ജയരാജന് കൂടുതൽ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നിർദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു. വടക്കൻ മേഖലയിലെ ജയരാജന്റെ യാത്രയിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ഐജി കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    Also Read- Covid 19 | എറണാകുളത്ത് 98 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

    നിലവിൽ രണ്ട് ഗൺമാൻമാർ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. ഇതിനുപുറമേ വീട്ടിലടക്കം കൂടുതൽ പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കാനായിരുന്നു ഐ ജിയുടെ നിർദേശം. ഇതനുസരിച്ച് കഴിഞ്ഞദിവസം തലശ്ശേരി പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടിൽ കൂടുതൽ പൊലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ, അധികസുരക്ഷ വേണ്ടെന്ന് ജയരാജൻതന്നെ അറിയിച്ചതിനെത്തുടർന്ന് ഇവരെ തിരിച്ചുവിളിച്ചു.

    Also Read- മങ്കട ജിംനേഷ്യത്തില്‍ വച്ച് സഹോദരന്മാരെ ആക്രമിച്ച സംഭവം; ആറംഗസംഘം പിടിയില്‍

    ഷുക്കൂർ, കതിരൂർ മനോജ് വധക്കേസുകളിൽ പി ജയരാജൻ പ്രതിയാണ്. നേരത്തേ ആർ എസ് എസ് അക്രമത്തിൽനിന്ന് കഷ്ടിച്ചാണ് ജയരാജൻ രക്ഷപ്പെട്ടത്. ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടശേഷം ജയരാജനോടുള്ള ശത്രുത എതിർരാഷ്ട്രീയ ചേരികളിൽ ശക്തമാണെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

    Also Read- സുബീറയുടെ കൊലപാതകം: ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു; അൻവറിന്റെ ലക്ഷ്യം സ്വർണമോഷണം ആയിരുന്നുവെന്ന് പൊലീസ്

    First published:

    Tags: Kerala police, P Jayarajan, P jayarajan cpm