' എല്ലാ വണ്ടിക്കും കൈ കാണിച്ച് അപകടം വരുത്തരുത് ;സ്കൂൾ കുട്ടികളോട് കേരള പൊലീസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇക്കാര്യത്തിൽ രക്ഷിതാക്കളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്
തിരുവനന്തപുരം: സ്കൂൾ കുട്ടികൾ അപരിചിതരോട് ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്യുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവമോ പശ്ചാത്തലമോ അറിയാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ലിഫ്റ്റ് വാങ്ങി യാത്ര ചെയ്യുന്നത് വലിയ അപകടങ്ങളിൽ കലാശിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇക്കാര്യത്തിൽ
രക്ഷിതാക്കളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും, കുട്ടികളെ ബോധവൽക്കരിക്കണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
എല്ലാ ലിഫ്റ്റും സേഫ് അല്ല
നമ്മുടെ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.
advertisement
advertisement
p;
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,
മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ കുട്ടികൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്.
advertisement
അതിനാൽ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 04, 2025 8:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' എല്ലാ വണ്ടിക്കും കൈ കാണിച്ച് അപകടം വരുത്തരുത് ;സ്കൂൾ കുട്ടികളോട് കേരള പൊലീസ്


