പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും; ആരംഭിക്കുന്നത് രണ്ടര മാസങ്ങൾക്ക് ശേഷം
- Published by:Naseeba TC
- news18-malayalam
Last Updated:
ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തുന്നത്.
തിരുവനന്തപുരം: രണ്ടര മാസങ്ങൾക്ക് ശേഷം പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തുന്നത്.
കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിർത്തി വെച്ച പരീക്ഷകളും അഭിമുഖങ്ങളുമാണ് പി.എസ്.സി നാളെ മുതൽ പുനരാരംഭിക്കുന്നത്.
കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കും. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും.
ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് നാളെ നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്.
advertisement
You may also like:'പാർട്ടിക്കുള്ളിൽ നിന്ന് ആരെങ്കിലും തെറ്റ് ചെയ്‌താൽ CPM സംരക്ഷിക്കില്ല, ഫേസ്ബുക്ക് പോസ്റ്റുകളുടെ പിന്നാലെ പോകാൻ കഴിയില്ല': മുഖ്യമന്ത്രി
കൂടുതൽ വിവരങ്ങൾ 9446445483, 0471 2546246 എന്നീ നമ്പറുകളിൽ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകിയവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പകർപ്പും തിരിച്ചറിയൽരേഖയുടെ അസലുമായി ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അരമണിക്കൂർമുമ്പ് ഹാളിലെത്തണം.
വൈദ്യുതി നിരക്കുകളില്‍ ഇളവ്; പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി
advertisement
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിമാസം 30 യൂണിറ്റ് വരെ ഉപങോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കും.
You may also like:വീട്ടുമുറ്റത്ത് മുത്തച്ഛനൊപ്പം കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റു മരിച്ചു
1997 സെപ്റ്റംബര്‍ 29 മുതല്‍ 500 വാട്ട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിയിയാണ് 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ കൂടി ബാധകമാക്കിയിരിക്കുന്നത്.
advertisement
1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റ് ഒന്നിന് 1.50 രൂപ നിരക്ക് കണക്ടഡ് ലോഡ് പരിധി വ്യത്യാസപ്പെടാതെ 50 യൂണീറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി ബാധകമാക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 30, 2021 8:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും; ആരംഭിക്കുന്നത് രണ്ടര മാസങ്ങൾക്ക് ശേഷം