Kerala Weather Updates:ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിനു ആശ്വസിക്കാം; ഇന്ന് 14 ജില്ലകളിലും മഴയ്ക്ക് സാധ്യത
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്നും അടുത്ത ദിവസങ്ങളിലും കാര്യമായ തോതിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടായ കനത്ത ചൂടിന് ആശ്വാസമായിരുന്നു തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ലഭിച്ച മഴ. ഇതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത ദിവസങ്ങളിലെ പ്രവചനവും ഇത്തരത്തില്‍ ആശ്വാസം നൽകുന്നതാണ്. ഇന്നും അടുത്ത ദിവസങ്ങളിലും കാര്യമായ തോതിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം. ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 7 ജില്ലകളിലും 16 -ാം തീയതി 11 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതിനിടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മഴ ലഭിച്ചെങ്കിലും ചൂടിനു കാര്യമായ കുറവൊന്നും രേഖപ്പെടുത്തിയിട്ടില്ല. താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച എഴ് ജില്ലകളില്‍ മഞ്ഞ ആലര്‍ട്ടുണ്ട്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും . കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കടുത്ത ചൂട് തുടരും. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി വരെയും കോഴിക്കോട് 38 ഡിഗ്രി വരെയും കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം.
advertisement
ശനിയാഴ്ച കേരളതീരത്ത്55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മീന്‍ പിടിക്കാന്‍ പോകരുത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 13, 2024 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Updates:ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിനു ആശ്വസിക്കാം; ഇന്ന് 14 ജില്ലകളിലും മഴയ്ക്ക് സാധ്യത


