കൊടും വേനലിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
- Published by:Arun krishna
- news18-malayalam
Last Updated:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുമെന്നും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ചുട്ടുപൊള്ളിക്കുന്ന വേനല്‍ചൂടിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ വേനൽ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുമെന്നും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ അരമണിക്കൂറോളം നിര്‍ത്താതെ മഴപെയ്തപ്പോൾ തന്നെ തമ്പാനൂർ ഉൾപ്പെടെയുള്ള പലയിടത്തും വെള്ളക്കെട്ട് ഉണ്ടായത് ജനങ്ങളെ ദുരിതത്തിലാക്കി.
ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് വേനല്‍ചൂട് കടുത്ത സ്ഥിതിയിലാണ്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ താപനിലയെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 12, 2024 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊടും വേനലിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്