സവാരി ഗിരി ഗിരി; വരുന്നു കേരള സവാരി 2.0; പദ്ധതിക്ക് പുനരുജ്ജീവനം

Last Updated:

സർക്കാർ പിന്തുണയുള്ള ടാക്സി-ഹയറിങ് ആപ്ലിക്കേഷൻ തിരുവനന്തപുരം, കൊച്ചി നഗരപരിധിക്കുള്ളിൽ പ്രവർത്തനം ആരംഭിച്ചു

കേരള സവാരി 2.0
കേരള സവാരി 2.0
സംസ്ഥാന സർക്കാർ സ്വന്തം നാട്ടിൽ വികസിപ്പിച്ചെടുത്ത യാത്രാ സേവന പ്ലാറ്റ്‌ഫോമായ കേരള സവാരി 2.0യുടെ (Kerala Savaari 2.0) നവീകരിച്ച പതിപ്പ് ഉദ്ഘടനം ചെയ്തു. 23,000 വാഹനങ്ങൾ പദ്ധതിയിൽ ഉൾപ്പെടും. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഓട്ടോറിക്ഷകളുടെ ഒരു കൂട്ടം ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പുറത്തിറക്കി.
സർക്കാർ പിന്തുണയുള്ള ടാക്സി-ഹയറിങ് ആപ്ലിക്കേഷൻ തിരുവനന്തപുരം, കൊച്ചി നഗരപരിധിക്കുള്ളിൽ പ്രവർത്തനം ആരംഭിച്ചു. ഇത് കേരളത്തിന്റെ ഡിജിറ്റൽ പൊതുഗതാഗത സംരംഭത്തിലെ പ്രധാന നാഴികക്കല്ലാണ്.
ഡിസംബറോടെ, മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോറിക്ഷകൾ, ക്യാബുകൾ എന്നിവയെ ഒരൊറ്റ മൊബിലിറ്റി സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ച് കേരള സവാരി 2.0 ഒരു മൾട്ടി-മോഡൽ ഗതാഗത പ്ലാറ്റ്‌ഫോമായി മാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏകീകൃത ഗതാഗത പരിഹാരങ്ങൾക്കുള്ള ദേശീയ മാതൃകയായി ഇത് മാറിയേക്കാം.
വരും മാസങ്ങളിൽ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു.
advertisement
സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി 2.0 സർക്കാർ നിശ്ചയിച്ച നിരക്കുകൾ ഈടാക്കും. ഇത് ഡ്രൈവർമാർക്ക് ന്യായമായ വരുമാനവും യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളും ഉറപ്പാക്കുന്നു. ഓരോ റൈഡിനും കമ്മീഷൻ നൽകുന്നതിനുപകരം, ഡ്രൈവർമാർ നാമമാത്രമായ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് മാത്രമേ നൽകൂ എന്ന് ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിൽ ഒരു പൈലറ്റ് പ്രോജക്ടായി 2022 ൽ ആരംഭിച്ച കേരള സവാരിക്ക് സാങ്കേതിക തടസ്സങ്ങൾ നേരിടേണ്ടിവന്നുവെങ്കിലും, അവ ഇപ്പോൾ പരിഹരിച്ചു. മെയ് മുതൽ തിരുവനന്തപുരത്തും കൊച്ചിയിലും ഒരു പുതിയ സാങ്കേതിക സംഘം വിജയകരമായ പരീക്ഷണ ഓട്ടങ്ങൾ നടത്തിവരികയാണ്.
advertisement
Summary: The state government has launched the upgraded version of Kerala Savaari 2.0, a homegrown ride-hailing platform. The project will cover 23,000 vehicles. Labour Minister V. Sivankutty flagged off a fleet of autorickshaws in front of the secretariat on Tuesday. Government-backed taxi-hailing app begins operations within Thiruvananthapuram and Kochi city limits
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സവാരി ഗിരി ഗിരി; വരുന്നു കേരള സവാരി 2.0; പദ്ധതിക്ക് പുനരുജ്ജീവനം
Next Article
advertisement
'കശ്മീരിൽനിന്ന് ആളെ കൊണ്ടുവന്ന് വോട്ടുചെയ്യിക്കും'; ബി ഗോപാലകൃഷ്ണന്റെ വീഡിയോയും രാഹുലിന്റെ വാര്‍ത്താസമ്മേളനത്തില്‍
'കശ്മീരിൽനിന്ന് ആളെ കൊണ്ടുവന്ന് വോട്ടുചെയ്യിക്കും'; ബി ഗോപാലകൃഷ്ണന്റെ വീഡിയോയും രാഹുലിന്റെ വാര്‍ത്താസമ്മേളനത്തില്‍
  • രാഹുല്‍ ഗാന്ധി ഹരിയാനയിലെ വോട്ട് കവർച്ച ആരോപണവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചു.

  • ഗോപാലകൃഷ്ണന്‍ ജമ്മുകശ്മീരില്‍നിന്ന് ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചെന്ന് വീഡിയോ.

  • ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കവർച്ചയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

View All
advertisement