കേരള സർവകലാശാലയിൽ പഹൽഗാം വിഷയത്തിൽ ദേശവിരുദ്ധ സെമിനാർ തടഞ്ഞ് വൈസ് ചാൻ‌സലർ

Last Updated:

പഹൽഗാം ഭീകരാക്രമണം തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മോദി പദ്ധതിയിട്ടതെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

News18
News18
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയ്ക്ക് വച്ച സെമിനാർ തടഞ്ഞ് വൈസ് ചാൻസലർ. ദേശവിരുദ്ധ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വി സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. പരിപാടി നടത്താൻ ആലോചിച്ച തമിഴ് വകുപ്പ് അധ്യക്ഷനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, സെമിനാറിനെ കുറിച്ച് ആലോചന മാത്രമാണ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വാട്സപ് ഗ്രൂപ്പിലെ ചർച്ച വിസി പെരുപ്പിച്ചുകാട്ടിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും അഭിപ്രായപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് തമിഴ് വകുപ്പ് സെമിനാർ നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഭീകരാക്രമണം തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മോദി പദ്ധതിയിട്ടതെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറയുന്നു. എന്നാൽ‌ സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലര്‍ക്കു നേരെ പ്രതിഷേധം ഉയർന്നു. വാട്സപ് ഗ്രൂപ്പിലെ ചർച്ച വിസി പെരുപ്പിച്ചുകാട്ടിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.
‌ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മോദി സർക്കാർ അറിഞ്ഞുകൊണ്ട് തന്നെയയാണ് പഹൽഗാം ആക്രമണം അനുവദിച്ചതെന്നാണ് സെമിനാറിലെ ഉള്ളടക്കമെന്ന് വി സി പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന സെമിനാർ സംഘടിപ്പിക്കുന്നതിന് അനുമതി നൽകിയ വകുപ്പ് മേധാവിയോട് വിശദീകരണം ആവശ്യപ്പെടാനും വി സി ഉത്തരവിട്ടു.
advertisement
തമിഴ് ലേഖനവുമായി ബന്ധപ്പെട്ടാണ് സെമിനാർ ആലോചിച്ചിരുന്നതെന്നാണ് വിവരം. അതേസമയം കേരള സർവകലാശാല വൈസ് ചാൻസിലർ മോഹൻകുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ഇല്ലാത്ത സെമിനാറിന്റെ പേരിൽ വിദ്യാർത്ഥികളെ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ചെന്നാണ് ആരോപണം. നടക്കാനിരുന്നത് സെമിനാർ അല്ലെന്നും എല്ലാ ആഴ്ചയും നടക്കുന്ന ലിറ്റററി ചർ‌ച്ചയാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സർവകലാശാലയിൽ പഹൽഗാം വിഷയത്തിൽ ദേശവിരുദ്ധ സെമിനാർ തടഞ്ഞ് വൈസ് ചാൻ‌സലർ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement