Kerala Weather Update Today | സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ശക്തമായ കാറ്റിനും സാധ്യതയുണ്ടന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേട്ട്. മറ്റ് ജില്ലകളിൽ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത പ്രവചിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടന്ന് മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായി തുടങ്ങിയത്. അറബികടൽ ന്യൂനമർദ്ദ പാത്തിയും കാലവർഷ കാറ്റ് അനുകൂലമാവുകയും ചെയ്തതോടെയാണ് മഴ കൂടുതൽ ശക്തമായത്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസി കളും ജാഗ്രത പാലിക്കണമെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകുന്നതിനു നിരോധനവും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 29, 2023 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update Today | സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്