advertisement

Kerala Monsoon Weather Update | കാലവർഷം ഒരാഴ്ചയോളം വൈകി സംസ്ഥാനത്തെത്തി; ഇത്രയും വൈകുന്നത് അഞ്ച് വർഷത്തിനിടെ ആദ്യം

Last Updated:

കാലവർഷമെത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കാലവര്‍ഷം സംസ്ഥാനത്ത് എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ഇത്തവണ ഒരാഴ്ച വൈകിയാണ് കാലവർഷം എത്തിയത്. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് കാലവർഷം എത്താൻ ഇത്രയും വൈകുന്നത്. 2019ലും ജൂൺ എട്ടിനാണ് കാലവർഷം എത്തിയത്.
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
നേരത്തെ ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത് എത്തിയത്. സാധാരണഗതിയിൽ ജൂൺ ഒന്നിനാണ് കാലവർഷം എത്തേണ്ടത്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലവർഷം എത്തുന്ന ദിവസത്തിൽ വ്യത്യാസമുണ്ട്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Monsoon Weather Update | കാലവർഷം ഒരാഴ്ചയോളം വൈകി സംസ്ഥാനത്തെത്തി; ഇത്രയും വൈകുന്നത് അഞ്ച് വർഷത്തിനിടെ ആദ്യം
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement