വെന്തുരുകി പാലക്കാട്, രേഖപ്പെടുത്തിയത് 123 വർഷത്തിനിടെയിൽ ഉണ്ടായ ഉയര്‍ന്ന രണ്ടാമത്തെ ചൂട്; 3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
- Published by:Sarika KP
- news18-malayalam
Last Updated:
സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും ചൂട് കനക്കുന്നു. മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. 123 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയർന്ന് രണ്ടാമത്തെ ചൂടാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില കൂടും. ഇടുക്കി, വയനാട് ജില്ലകളില്‍ 34 ഡിഗ്രയിലേക്ക് ചൂട് ഉയരുമെന്നും മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാം.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ ഈ സമയത്ത് സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന അത്രയും ഗുരുതരമായ അവസ്ഥയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 28, 2024 2:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെന്തുരുകി പാലക്കാട്, രേഖപ്പെടുത്തിയത് 123 വർഷത്തിനിടെയിൽ ഉണ്ടായ ഉയര്‍ന്ന രണ്ടാമത്തെ ചൂട്; 3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്


