Kerala Weather Update| ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യത

Last Updated:

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

News18
News18
തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 26 -29 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
26/08/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
27/08/2025 : ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
28/08/2025 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
29/08/2025 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
advertisement
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update| ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യത
Next Article
advertisement
Rajinikanth: രജനികാന്ത് ബദരീനാഥിലെത്തി പ്രാർത്ഥിച്ചു; വീഡിയോ പുറത്ത്
രജനികാന്ത് ബദരീനാഥിലെത്തി പ്രാർത്ഥിച്ചു; വീഡിയോ പുറത്ത്
  • രജനികാന്ത് ബദരീനാഥ് ധാമിലെത്തി പ്രാർത്ഥന നടത്തി; ക്ഷേത്രസമിതി ഊഷ്മളമായ സ്വീകരണം നൽകി.

  • ശൈത്യകാലത്തിനായി നവംബർ 25ന് ബദരീനാഥ് ധാമിന്റെ നട അടയ്ക്കും; വസന്തകാലത്ത് വീണ്ടും തുറക്കും.

  • 'ജയിലർ 2' ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു; രജനികാന്ത് കേരളത്തിൽ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കി.

View All
advertisement