നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല; കെവിൻ വധക്കേസ് നാൾവഴി ഇങ്ങനെ

  കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല; കെവിൻ വധക്കേസ് നാൾവഴി ഇങ്ങനെ

  വെറും 90 ദിവസത്തെ വിചാരണയ്ക്കൊടുവിൽ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് 22ന് കോടതി വ്യക്തമാക്കി.

  kevin

  kevin

  • Share this:
   കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ദുരഭിമാനക്കൊലയാണ് കെവിൻ വധക്കേസ്. വെറും 90 ദിവസത്തെ വിചാരണയ്ക്കൊടുവിൽ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് 22ന് കോടതി വ്യക്തമാക്കി. കേസിൽ
   ശിക്ഷ ഇന്ന് വിധിക്കും . കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധ ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രസ്താവിക്കുക

   നാൾവഴികള്‍

   2018 മേയ് 25

   കെവിനും നീനുവും സ്നേഹത്തിലാണെന്ന് അറിഞ്ഞ് നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കെവിന്റെ അച്ഛൻ ജോസഫിനെ കാണാനെത്തിയത് അന്നാണ്. ബന്ധത്തിൽ നിന്നു കെവിൻ പിന്മാറണമെന്ന് ആവശ്യപ്പെടാനാണ് ജോസഫിന്റെ വർക്ഷോപ്പിൽ ചാക്കോ എത്തിയത്.

   മേയ് 26 

   നീനുവിന്റെ അമ്മയുടെ സഹോദരിയും ബന്ധുവും കെവിന്റെ വീട്ടിൽ എത്തി ഇതേ കാര്യം ആവർത്തിച്ചു. അതോടെ കെവിനും നീനുവും വിവാഹിതരാകാൻ തീരുമാനിച്ചു. തുടർന്നു നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ മകളെ കെവിൻ തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകി.

   മേയ് 27

   പുലർച്ചെ 2.00

   കോട്ടയം മാന്നാനത്തുള്ള വീട്ടിൽ നിന്നു കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നു. നാട്ടുകാരും കെവിന്റെ പിതാവ് ജോസഫും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുന്നു. പൊലീസ് ഗൗരവത്തിലെടുക്കുന്നില്ല

   രാവിലെ 8.00

   തട്ടിക്കൊണ്ടുപോയ സംഘം അനീഷിനെ കോട്ടയം നഗരത്തിനു പുറത്തുള്ള സംക്രാന്തിയിൽ ഇറക്കിവിടുന്നു.

   പകൽ 11.00

   നീനു നേരിട്ടെത്തി പരാതി നൽകുന്നു. മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനം സംബന്ധിച്ചു തിരക്കിലാണെന്നും അതിനു ശേഷം അന്വേഷിക്കാമെന്നും പൊലീസിന്റെ മറുപടി.

   വൈകിട്ട് 5.00

   മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം പൊലീസെത്തി നീനുവിനെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നു. വൈകിട്ട് ആറോടെ അന്വേഷണം ആരംഭിക്കുന്നു. ഗാന്ധിനഗർ എസ്ഐ തെന്മലയിലേക്കു പുറപ്പെടുന്നു.

   രാത്രി 10.00

   കെവിനെ തട്ടിക്കൊണ്ടുപോയ കാർ തെന്മലയിൽ കണ്ടെത്തുന്നു, പ്രതികളിലൊരാളായ ഇഷാനെ പിടികൂടുന്നു. തെന്മലയ്ക്കു സമീപം പിറവന്തൂരിൽ കെവിൻ കാറിൽ നിന്നു ചാടിപ്പോയെന്ന് ഇയാളുടെ മൊഴി. ഈ പ്രദേശത്തു തിരച്ചിൽ.

   മേയ് 28

   രാവിലെ 8:30

   കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ നിന്നു കണ്ടെത്തുന്നു. 14 പ്രതികളും അറസ്റ്റിൽ.

   ആഗസ്ത് 21 

   ദുരഭിമാന കൊല എന്ന പേരിൽ കുറ്റപത്രം സമർപ്പിച്ചു.

   ഒക്ടോബർ 6

   കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ കെവിൻ വധക്കേസ് വിചാരണ തുടങ്ങി.

   നവംബർ 7

   ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പെടുത്തി വിചാരണ നടത്താൻ തീരുമാനം.

   2019 ഫെബ്രുവരി 16

   മുന്‍ എസ്ഐ എംഎസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നൽകി.

   ജൂലൈ 30 

   90 ദിവസം നീണ്ട വിചാരണ പൂർത്തിയായി.

   ഓഗസ്റ്റ് 14

   വിധി പറയാനായി ചേർന്ന കോടതി ദുരഭിമാനക്കൊല എന്ന വിഷയത്തിൽ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു.

   ഓഗസ്റ്റ് 22

   പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു.
   First published:
   )}