'KIIFB സംസ്ഥാന സർക്കാർ ഖജനാവിന്റെ ശേഷിക്കുറവ് പരിഹരിക്കാന്‍'; മുഖ്യമന്ത്രി പിണറായി വിജയന്‍

Last Updated:

'നമ്മൾ നേരിടുന്ന പ്രധാന പ്രതിസന്ധി നമ്മുടെ ഖജനാവിന് വേണ്ടത്ര ശേഷി ഇല്ല എന്നതാണ്. ഇത് പരിഹരിക്കാനാണ് കിഫ്ബി വഴി പദ്ധതി നടപ്പാക്കി തുടങ്ങിയത്' മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഖജനാവിന്റെ ശേഷിക്കുറവ് പരിഹരിക്കാനാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ പറ്റിക്കാനാണ് കിഫ്ബി എന്ന് ചില പ്രമുഖർ പറഞ്ഞു. എന്നാൽ അതെ കിഫ്‌ബിയിൽ നിന്നാണ് 62000 കോടിയുടെ വികസന പദ്ധതി വന്നതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.
'നമ്മൾ നേരിടുന്ന പ്രധാന പ്രതിസന്ധി നമ്മുടെ ഖജനാവിന് വേണ്ടത്ര ശേഷി ഇല്ല എന്നതാണ്. ഇത് പരിഹരിക്കാനാണ് കിഫ്ബി വഴി പദ്ധതി നടപ്പാക്കി തുടങ്ങിയത്' മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ മേഖലയെ മുട്ടുകുത്തിച്ചു. എന്നാൽ കേരളത്തിന് നല്ല രീതിയിൽ എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം മാത്രമല്ല തമിഴ്നാട് അതിർത്തിയിലുള്ളവരും സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ആശ്രയിക്കുന്നു. കേരളത്തിലെ ആരോഗ്യരംഗം പൊതുവേ അംഗീകാരം പിടിച്ചു പറ്റിയതാണ്. ആരോഗ്യപ്രവർത്തകരെയോ ഡോക്ടർമാരെയൊ കൈയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
advertisement
ആശുപത്രിയിൽ എത്തുന്നവരെ നല്ല ചികിത്സ നൽകാനാണ് ആരോഗ്യ പ്രവർത്തകർ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വലിയ പ്രതീക്ഷയോടെയാണ് രോഗികൾ വരുന്നത്. ചേരാത്ത ഒറ്റപ്പെട്ട പ്രവണതയുണ്ടെങ്കിൽ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു തരത്തിലുള്ള വ്യതിയാനവും ഇക്കാര്യത്തിൽ ഉണ്ടാവരുത്. ചെറിയ നോട്ടപ്പിശക് വലിയ സംഭവമായി മാറിയേക്കാം. രക്ഷപ്പെടുത്താൻ കഴിയുന്ന ചില പരിശോധകൾ നടത്താൻ പറ്റിയില്ലെങ്കിൽ അതിൻറെ കുറ്റബോധം ജീവിതകാലം മൊത്തം വേട്ടയാടും. ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ആരോഗ്യരംഗം ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് വേണ്ടി മാത്രം ഒരു സ്ഥാപനം തുടങ്ങുമെന്നും മുഖ്യമന്തി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'KIIFB സംസ്ഥാന സർക്കാർ ഖജനാവിന്റെ ശേഷിക്കുറവ് പരിഹരിക്കാന്‍'; മുഖ്യമന്ത്രി പിണറായി വിജയന്‍
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement