കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം; ഇ.ഡി സമൺസ് അയയ്ക്കുന്നത് കോടതി വിലക്കി

Last Updated:

തോമസ് ഐസക്ക് അടക്കമുള്ളവരോട് കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായ വിശദാംശങ്ങള്‍ ഇ.ഡി. തേടുന്നതിന്റെ സാംഗത്യം കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസകിന് താത്കാലിക ആശ്വാസം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നത് കോടതി താത്കാലികമായി വിലക്കി... കേസിൽ റിസർവ് ബാങ്കിനെ കക്ഷി ചേർക്കും. തോമസ് ഐസക്ക് അടക്കമുള്ളവരോട് കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായ വിശദാംശങ്ങള്‍ ഇ.ഡി. തേടുന്നതിന്റെ സാംഗത്യം കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി.
കേസിന്റെ ആദ്യഘട്ടത്തില്‍ തോമസ് ഐസക്കിന് സമന്‍സ് അയച്ചു. വീണ്ടും സമന്‍സ് അയച്ചപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു കൊണ്ടുള്ള ചോദ്യങ്ങള്‍ സമന്‍സില്‍ ഉണ്ടായിരുന്നു. ഇത് എന്തിനാണെന്ന കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ ഇ.ഡിക്ക് നല്‍കാന്‍ സാധിച്ചിരുന്നുമില്ല. തുടര്‍ന്ന് അന്വേഷണത്തില്‍ ഇടപെടുകയും സമന്‍സുകള്‍ സ്‌റ്റേ ചെയ്യുകയുമായിരുന്നു. രണ്ടുമാസത്തേക്ക് കൂടി സമന്‍സുകള്‍ അയയ്ക്കരുത് എന്ന് കോടതി ഉത്തരവിട്ടു. വിധി തോമസ് ഐസക് സ്വാഗതം ചെയ്തു.
advertisement
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ കൂടി കേസില്‍ കോടതി കക്ഷി ചേര്‍ത്തു. ആര്‍ബിഐയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക.മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനപ്പെട്ട തര്‍ക്ക വിഷയം ഫെമ നിയമലംഘനം ഉണ്ടായോഎന്നതാണ്. ഇക്കാര്യത്തില്‍ വ്യക്തത നല്‍കേണ്ടത് റിസര്‍വ് ബാങ്കാണ്. അതുകൊണ്ടാണ് ആര്‍ബിഐയേും ഹൈക്കോടതി കക്ഷി ചേര്‍ത്തിരിക്കുന്നത്. റിസര്‍വ് അനുമതിയോടെ നടത്തിയ നടപടിക്രമങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്ന് കിഫ്ബിയും കോടതിയില്‍ വാദിച്ചിരുന്നു. നവംബര്‍ 15 ന് കേസ് വീണ്ടും പരിഗണിയ്ക്കും.
advertisement
ഇ ഡി വിരട്ടാൻ നോക്കേണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. ഇഡി സമൻസ് അയയ്ക്കുന്നത് താൽക്കാലികമായി വിലക്കിക്കൊണ്ടുള്ള കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്നം കാണാൻ കഴിയാത്ത വികസനമാണ് കിഫ് ബി നടപ്പാക്കുന്നത്. അതിന് തടയിടാനാണ് ശ്രമമെന്നും തോമസ് ഐസക് ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം; ഇ.ഡി സമൺസ് അയയ്ക്കുന്നത് കോടതി വിലക്കി
Next Article
advertisement
'മോഹൻലാൽ മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം'; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'മോഹൻലാൽ മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകം'; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • മോഹൻലാലിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

  • മോഹൻലാൽ മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

  • മോഹൻലാൽ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു.

View All
advertisement