'തെറ്റ് ചെയ്താൽ എല്ലാക്കാലവും മറച്ചുവയ്ക്കാനാകില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം'; വിദ്യക്കെതിരെ കെ കെ ശൈലജ
- Published by:Sarika KP
- news18-malayalam
Last Updated:
ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.
ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ കെകെ ശൈലജ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം എല്ലാവർക്കും വേണമെന്നും കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെയുളള കേസിന്റെ വിശദാംശങ്ങൾ അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്നും ശൈലജ വ്യക്തമാക്കി. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേർത്തു.
advertisement
അതേസമയം കെ വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചെറുപ്പമാണെന്നും അറസ്റ്റ് ഭാവിയെ ബാധിക്കുമെന്നും വ്യാജരേഖ കേസിൽ പ്രതിയായ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹർജിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 12, 2023 9:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെറ്റ് ചെയ്താൽ എല്ലാക്കാലവും മറച്ചുവയ്ക്കാനാകില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം'; വിദ്യക്കെതിരെ കെ കെ ശൈലജ