കൊച്ചി: ആകാശ് തില്ലങ്കേരിയ്ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ കെ ശൈലജ. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല. കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തും. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് കെകെ ശൈലജ പറഞ്ഞു.
തന്റെ പേഴ്സണൽ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു. രാഗിന്ദിന് എതിരെ ആകാശ് തില്ലങ്കേരിയും സുഹൃത്ത് ജിജോ തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു.
ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനായ രാഗിന്ദ് എ പി ആയിരുന്നു. രാഗിന്ദ് കാണിക്കാത്ത മറുപടി തിരിച്ചു കാണിക്കില്ലെന്ന് ആകാശ് തില്ലങ്കേരി പ്രതികരിച്ചു. ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്നും ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു.
Also Read-‘ഒന്നും പറയാനില്ല; ‘ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഎ റഹീം
ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം. നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്ന് നിശ്ചയിച്ചതായിരുന്നു. പി ജയരാജന്‍റെ ഫോട്ടോ അടക്കം ഉൾപെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.