• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'RSS പ്രവർത്തകന്റെ കൊലപാതക കേസിൽ ജയിലിൽ പോയ സഖാവ്; കരി വാരിതേക്കരുതായിരുന്നു'; വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം

'RSS പ്രവർത്തകന്റെ കൊലപാതക കേസിൽ ജയിലിൽ പോയ സഖാവ്; കരി വാരിതേക്കരുതായിരുന്നു'; വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം

ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു ജിജോ തില്ലങ്കേരി

  • Share this:

    കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങൾ വഴി വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം. ശൈലജ ടീച്ചറുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാഗിന്ദിന് എതിരെ ആണ് അധിക്ഷേപം. ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്നും ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    Also Read-എംവി ഗോവിന്ദൻ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര; മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും

    രാഗിന്ദ് കാണിക്കാത്ത മറുപടി തിരിച്ചു കാണിക്കില്ലെന്ന് ആകാശ് തില്ലങ്കേരി പ്രതികരിച്ചു. അതേസമയം പാർട്ടിയാണ് വലുതെന്നും, പാർട്ടിയോടൊപ്പം ഉണ്ടാകുമെന്നുമാണ് ജയപ്രകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചിട്ടുള്ളത്.ആകാശിനെതിരെ ആദ്യം രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകനായ രാഗിന്ദ് എ പി ആയിരുന്നു.

    ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം. നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്ന് നിശ്ചയിച്ചതായിരുന്നു. പി ജയരാജന്‍റെ ഫോട്ടോ അടക്കം ഉൾപെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

    Published by:Jayesh Krishnan
    First published: