നടയടച്ച് പുണ്യാഹം ക്രൂരത; 'ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി' പറ്റില്ല: മന്ത്രി ശൈലജ

Last Updated:
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് നടയടച്ച തന്ത്രിക്കെതിരെ മന്ത്രി കെകെ ശൈലജ. നടയടച്ച പുണ്യാഹം തളിച്ചത് ക്രൂരതയാണെന്നും ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി കാണിക്കാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ന്യൂസ് 18 കേരളത്തിലെ 'വരികള്‍ക്കിടയില്‍' എന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
തന്ത്രി ദളിതനായാലും സവര്‍ണ്ണനായാലും ഞങ്ങളെ സംബന്ധിച്ച് അങ്ങിനെയൊരു വ്യത്യാസമില്ലെന്ന് പറഞ്ഞ മന്ത്രി ദളിതന്‍ തന്ത്രി ആവാമെന്ന് പറഞ്ഞിട്ടുള്ള ഒരു ഗവണ്‍മെന്റാണിതെന്നും അവിടെ വന്ന ഹൈറാര്‍ക്കി കാണിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. 'ദളിതന്‍ തന്ത്രി ആവാമെന്ന് പറഞ്ഞിട്ടുള്ള ഒരു ഗവണ്‍മെന്റാണിത്. അവിടെ വന്നിട്ട് ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി കാണിക്കാന്‍ പറ്റില്ല. അതിന് ആഗ്രഹിക്കുന്നത് വിഡ്ഡിത്തമാണ്.' മന്ത്രി പറഞ്ഞു.
Also Read: ശബരിമലയിൽ ദർശനം നടത്തിയത് 10 യുവതികൾ ?
സ്ത്രീയാണെന്നതിന്റെ പേരില്‍ തന്ത്രി നടയടച്ച് പുണ്യാഹം തളിച്ചു എന്നത് അക്ഷന്തവ്യമായിട്ടുള്ള അപരാധമാണെന്നും ഒരല്‍പ്പം ജനാധിപത്യ ബോധമോ മനുഷ്യത്വമോ ഉണ്ടായിരുന്നെങ്കില്‍ അത് ചെയ്യില്ലായിരുന്നെന്നും മന്ത്രി ശൈലജ പറഞ്ഞു. 'ക്രൂരതയാണ് അവര്‍ കാണിച്ചിരിക്കുന്നത്. തെറ്റായിട്ടുള്ള നടപടിയാണ് കാണിച്ചിരിക്കുന്നത്, അത് കോടതിയലക്ഷ്യവുമാണ്.' മന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
മന്ത്രിയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം 'വരികള്‍ക്കിടയില്‍' നാളെ (ഞായര്‍) രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ന്യൂസ് 18 കേരളത്തില്‍ കാണാം
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടയടച്ച് പുണ്യാഹം ക്രൂരത; 'ബ്രാഹ്മണിക്കല്‍ ഹൈറാര്‍ക്കി' പറ്റില്ല: മന്ത്രി ശൈലജ
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement