കൊച്ചി മറൈൻ ഡ്രൈവിൽ വസന്തോത്സവം: 42-ാമത് കൊച്ചിൻ ഫ്ലവർ ഷോ ഡിസംബർ 24 മുതൽ
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
സന്ദർശകർക്കായി പുഷ്‌പാലങ്കാരം, വെജിറ്റബിൾ കാർവിങ്, ടെറേറിയം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി സൗജന്യ ശില്പശാലകളും ഫ്ലവർ ഷോ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.
ജില്ലാ അഗ്രി-ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന 42-ാമത് കൊച്ചിൻ ഫ്ലവർ ഷോ ഡിസംബർ 24 മുതൽ ജനുവരി 4 വരെ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. ജില്ലാ കളക്ടർ ജി പ്രിയങ്ക പ്രസിഡൻ്റ് ആയിട്ടുള്ള കൊച്ചിൻ ഫ്ലവർ ഷോ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പമേളയാണ്. 50000 ചതുരശ്രഅടി വിസ്തീർണത്തിലാണ് പ്രദർശനം ഒരുക്കുന്നത്. ഉദ്യാനച്ചെടികളുടെ വിപണനത്തിനായി ബാംഗ്ലൂരിൽ നിന്നുമുള്ള ഇൻഡോ അമേരിക്കൻ നഴ്സറി ഉൾപ്പടെ നഴ്സറികളുടെ നീണ്ട നിര തന്നെയുണ്ട്. സന്ദർശകരുടെ ഉദ്യാന സംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷി വകുപ്പിൻ്റെ 'അഗ്രി ക്ലിനിക്' പ്രദർശന നഗരിയിൽ ഉണ്ടാകും. സന്ദർശകർക്കായി പുഷ്‌പാലങ്കാരം, വെജിറ്റബിൾ കാർവിങ്, ടെറേറിയം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി സൗജന്യ ശില്പശാലകളും ഫ്ലവർ ഷോ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.
അയ്യായിരത്തിലേറെ ഓർക്കിഡുകൾ, ആയിരത്തിൽ അധികം അഡീനിയം, മിനി ആന്തൂറിയം, റോസ് ചെടികൾ, ശീതോഷ്‌ണ കാലാവസ്ഥയിൽ മാത്രം വളരുന്ന ഓറിയൻ്റൽ ലില്ലി, കൂടാതെ മാരിഗോൾഡ്, ഡാലിയ, സീനിയ, ക്രിസാന്തിമം ഉൾപ്പടെയുള്ള നാല്പതിനായിരത്തോളം പൂച്ചെടികൾ, മൂൺ കാക്ടസ്, പലതരം ബ്രൊമിലിയാഡ് ചെടികൾ എല്ലാം പ്രദർശനത്തിൽ ഉണ്ടാകും. വെജിറ്റബിൾ കാർവിങ്, പുഷ്‌പാലങ്കാരങ്ങൾ, അലങ്കാര കള്ളി ചെടികൾ കൊണ്ട് നവീന രീതിയിലുള്ള വെർട്ടിക്കൽ ഗാർഡൻ, മാതൃക പൂന്തോട്ടം, ടോപിയറി മരങ്ങൾ, നൂതന മാതൃകയിലുള്ള ബോൺസായ് ചെടികൾ, അലങ്കാരകുളം, വെള്ളച്ചാട്ടo, അലങ്കാര മൽസ്യങ്ങളുള്ള അരുവി എന്നിവയും പ്രദർശനത്തിൻ്റെ ഭാഗമാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 17, 2025 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കൊച്ചി മറൈൻ ഡ്രൈവിൽ വസന്തോത്സവം: 42-ാമത് കൊച്ചിൻ ഫ്ലവർ ഷോ ഡിസംബർ 24 മുതൽ










