പോർക്ക് ഫ്രൈക്കൊപ്പം അങ്കമാലിയുടെ സ്വാദുയാത്ര

Last Updated:

അങ്കമാലിക്കാരുടെ വിശേഷ ദിവസങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന അങ്കമാലിക്കാരുടെ പോർക്ക്‌ ഫ്രൈ...

Angamaly Pork Fry
Angamaly Pork Fry
'അങ്കമാലി പോർക്ക്‌ ഫ്രൈ' അങ്കമാലിക്കാരുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷണമാണ്. ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത മസാലയും എരിവും ചേർത്തുള്ള അതിൻ്റെ രുചിയാണ്. അതിനാൽ മറ്റ്‌ സ്ഥലങ്ങളിലെ പോർക്ക്‌ ഫ്രൈയിൽ നിന്ന് ഇതിൻ്റെ രുചി വ്യത്യാസപ്പെട്ടിരിക്കുന്നു. പരമ്പരാഗത രീതിയിൽ ആണ് ഇത് പാചകം ചെയ്യുന്നത്. ഇത് അങ്കമാലിക്കാരുടെ വിശേഷ ദിവസങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇതിൻ്റെ മസാലകൂട്ടാണ് പോർക്ക്‌ ഫ്രൈയെ കൂടുതൽ രുചിയിലേക്ക് എത്തിക്കുന്നത്. പോർക്ക്‌ കഴിക്കാത്ത ആളുകൾക്ക് പോലും ഇത് രുചിച്ച് നോക്കണം എന്ന് തോന്നും. അപ്പത്തിൻ്റെയും ചോറിൻ്റെയും കൂടെ കഴിക്കാനാണ് ഇത് ഏറ്റവും നല്ലത്. ഈ വിഭവം ഉണ്ടാക്കുവാനും എളുപ്പമാണ്.
ആദ്യം പോർക്ക്‌ (1 - kg) കഴുകി വൃത്തിയാക്കി ആവശ്യത്തിന് ഉപ്പും, മഞ്ഞൾ പൊടിയും, മുളക് പൊടിയും ചേർത്ത് വേവിക്കുക. പോർക്ക്‌ ഫ്രൈ ഉണ്ടാക്കാൻ പോകുന്ന പാത്രം അടുപ്പത്തു വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് പെരുംജീരകം (1- ടീസ്പൂൺ), കറിവേപ്പില, ചുവന്ന മുളക് - (5 എണ്ണം), തേങ്ങ കൊത്ത് ഇട്ട് നന്നായി വഴറ്റുക. ശേഷം സവാള - (3 എണ്ണം നീളത്തിൽ അരിഞ്ഞത്), പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റി എടുക്കുക. ഇനി മല്ലിപൊടി - (1 ടീസ്പൂൺ), കാശ്മീരി മുളക് പൊടി - (1 ടീസ്പൂൺ), മഞ്ഞൾ പൊടി - (1 ടീസ്പൂൺ), കുരുമുളക് പൊടി - (1 ടീസ്പൂൺ) ഇവയിട്ട് വഴറ്റി, വേവിച്ചു വെച്ച പോർക്ക്‌ ഇട്ട് വഴറ്റി എടുക്കുക. പോർക്ക്‌ ഫ്രൈ റെഡി ആയി.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
പോർക്ക് ഫ്രൈക്കൊപ്പം അങ്കമാലിയുടെ സ്വാദുയാത്ര
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement