ഓണാഘോഷങ്ങൾക്ക് നിറം പകരാൻ മരടിൽ വിജയകരമായി കുടുംബശ്രീ പൂക്കൃഷി
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
വിളവെടുത്ത പൂക്കൾ പ്രാദേശിക വിപണിയിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ഓണച്ചന്തകൾ ഉൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു.
ഓണാഘോഷങ്ങൾക്ക് നിറം പകരാൻ മരട് നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഓണക്കാല പൂഷ്പ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. നഗരസഭ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിലെ ഒരു ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത വിവിധയിനം പൂക്കളാണ് ഓണവിപണി ലക്ഷ്യമിട്ട് വിളവെടുത്തത്.
നഗരസഭ ചെയർപേഴ്സൺ ആൻ്റണി ആശാംപറമ്പിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി പൂക്കൾ ഉൽപാദിപ്പിക്കുന്നത് വിപണിയിൽ ഗുണമേന്മയുള്ള പൂക്കൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും, സ്ത്രീകൾക്ക് തൊഴിലും വരുമാനം നൽകുമെന്നും ചെയർപേഴ്സൺ പറഞ്ഞു. നഗരസഭയുടെ സഹകരണത്തോടെ കുടുംബശ്രീയാണ് പുഷ്പകൃഷി പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. വിളവെടുത്ത പൂക്കൾ പ്രാദേശിക വിപണിയിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ഓണച്ചന്തകൾ ഉൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. ചടങ്ങിൽ കുടുംബശ്രീ ഈസ്റ്റ് സി.ഡി.എസ്. ചെയർപേഴ്സൺ അനില സന്തോഷ് അധ്യക്ഷയായി. നഗരസഭ കൗൺസിലർ പി. ഡി. രാജേഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 06, 2025 2:08 PM IST