മൂവാറ്റുപുഴയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
നഗരസഭ ഉടമസ്ഥതയിലുള്ള 80 സെൻ്റ് സ്ഥലത്ത് 70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ യുവാക്കളുടെ ആരോഗ്യ പരിരക്ഷയും കായിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് മൂവാറ്റുപുഴ നഗരസഭയിൽ ഇരുപത്തിനാലാം വാർഡിലെ കുര്യൻമലയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഇന്ന് രാവിലെ 11.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. നഗരസഭ ഉടമസ്ഥതയിലുള്ള 80 സെൻ്റ് സ്ഥലത്ത് 70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ടർഫ് മാതൃകയിൽ ഗാലറി, മഡ് കോർട്ട്, ഓഫീസ്, വിശ്രമ മുറികൾ, ഫ്ലഡ് ലൈറ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങളോട് കൂടിയാണ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. സർക്കാരിൽ നിന്ന് 35 ലക്ഷം രൂപ, നഗരസഭ വിഹിതത്തിൽ നിന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വീതവും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കിയത്.
സമീപ പഞ്ചായത്തുകളായ വാളകം, പായിപ്ര എന്നിവിടങ്ങളിലെ യുവാക്കൾക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനാണ് കുര്യൻമലയിൽ കളിക്കളം നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭ ചെയർപഴ്സൺ പി.പി. എൽദോസ് അധ്യക്ഷനാവും. ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ., മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു, ഉപ സമിതി അധ്യക്ഷന്മാരായ അജിമോൻ അബ്ദുൾ ഖാദർ, പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, മീര കൃഷ്ണൻ, നിസ അഷറഫ്, മുനിസിപ്പൽ സെക്രട്ടറി എച് സിമി, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 25, 2025 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
മൂവാറ്റുപുഴയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു