ആലങ്ങാട് കെ.ഇ.എം. ഹൈസ്കൂളിൽ 'പച്ചത്തുരുത്ത്' നിർമ്മാണത്തിന് തുടക്കമായി
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
ആഗോളതാപന പ്രതിഭാസത്തിൻ്റെ സ്വാധീനത്തെ ചെറുക്കാൻ കഴിയുന്ന പ്രായോഗിക ഇടപെടലാണ് പച്ചത്തുരുത്ത് നിർമ്മാണം.
'ഒരു തൈ നടാം' ജനകീയ ക്യാമ്പിൻ്റെ ഭാഗമായി ആലങ്ങാട് കെ.ഇ.എം. ഹൈസ്കൂളിൽ പച്ചത്തുരുത്ത് നിർമ്മാണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. എം. മനാഫ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി, ഹരിത കേരളം മിഷൻ, പറവൂർ റോട്ടറി ക്ലബ്, എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആഗോളതാപന പ്രതിഭാസത്തിൻ്റെ സ്വാധീനത്തെ ചെറുക്കാൻ കഴിയുന്ന പ്രായോഗിക ഇടപെടലാണ് പച്ചത്തുരുത്ത് നിർമ്മാണം. ഒഴിഞ്ഞുകിടക്കുന്ന പൊതു സ്വകാര്യസ്ഥലങ്ങൾ, വ്യവസായസ്ഥാപനങ്ങളിലെ തരിശുഭൂമി, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രാദേശികമായി വളരുന്ന മരങ്ങൾ നട്ടുവളർത്തി ചെറുകാടുകൾ സൃഷ്ടിച്ച് പ്രാദേശിക ജൈവവൈവിധ്യം സാധ്യമാക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്ത് വാർഡ് എട്ടിലെ മെമ്പർ എൽസ ജേക്കബ് അധ്യക്ഷയായ ചടങ്ങിൽ പറവൂർ റോട്ടറി ക്ലബ് സെക്രട്ടറി ബിനു ജോർജ്ജ്, കെ.ഇ.എം. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബി.കെ. ഗണേഷ്, ഹരിതകേരളം റിസോഴ്സ് പേഴ്സൺ റ്റി എസ് ദീപു, പി ആർ ജയകൃഷ്ണൻ, ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ പി എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Oct 27, 2025 5:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആലങ്ങാട് കെ.ഇ.എം. ഹൈസ്കൂളിൽ 'പച്ചത്തുരുത്ത്' നിർമ്മാണത്തിന് തുടക്കമായി










