‘കതിരുകൊയ്യാൻ യുവജനങ്ങൾ’: അങ്കമാലിയിൽ ഡി.വൈ.എഫ്.ഐയുടെ നെൽകൃഷി പദ്ധതിക്ക് തുടക്കം
- Reported by:Nandana KS
- local18
- Published by:Gouri S
Last Updated:
നെൽകൃഷിയുടെ ബ്ലോക്ക് തല ഉദ്ഘാടനം 2025 ജൂലൈ 8 ന് രാവിലെ 7:30 ന് തുറവൂർ പെരിങ്ങാംപറമ്പ് കൂക്ക പാടശേഖരത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ വിത്തിറക്കി നിർവ്വഹിച്ചു.
അങ്കമാലി കർഷകഭേരി ആറാം ഘട്ടത്തിൻ്റെ ഭാഗമായി 'കതിരുകൊയ്യാൻ യുവജനങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ. അങ്കമാലി ബ്ലോക്ക് കമ്മിറ്റി നെൽകൃഷി ആരംഭിച്ചു. മണ്ഡലത്തിലാകെ പത്തേക്കർ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നെൽകൃഷിയുടെ ബ്ലോക്ക് തല ഉദ്ഘാടനം 2025 ജൂലൈ 8 ന് രാവിലെ 7:30 ന് തുറവൂർ പെരിങ്ങാംപറമ്പ് കൂക്ക പാടശേഖരത്തിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ വിത്തിറക്കി നിർവ്വഹിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സി.പി.ഐ.എം. അങ്കമാലി ഏരിയാ സെക്രട്ടറി കെ പി റെജിഷ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗ്ഗീസ്, പിയു ജോമോൻ, സച്ചിൻ ഐ കുര്യാക്കോസ്, അനില ഡേവിഡ്, ജോസഫ് പാറേക്കാട്ടിൽ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ. തുറവൂർ മേഖലാ സെക്രട്ടറി ഇ കെ അജൂബിൻ്റെ മൂന്നേക്കർ നിലത്താണ് കൃഷി ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jul 10, 2025 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
‘കതിരുകൊയ്യാൻ യുവജനങ്ങൾ’: അങ്കമാലിയിൽ ഡി.വൈ.എഫ്.ഐയുടെ നെൽകൃഷി പദ്ധതിക്ക് തുടക്കം










