Marriage Row | കോടഞ്ചേരി മിശ്രവിവാഹം: ജോയ്സന മരിയ ജോസഫ് ചൊവ്വാഴ്ച്ച ഹൈക്കോടതിയിൽ ഹാജരാവും

Last Updated:

കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മകളെ കാണാൻ കഴിഞ്ഞില്ലെന്നാണ് പിതാവിൻ്റെ വാദം. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണെന്നും പിതാവ് കോടതിയിൽ വ്യക്തമാക്കിയിരുന്നു

ഷെജിൻ, ജോയ്സ്ന
ഷെജിൻ, ജോയ്സ്ന
കൊച്ചി: വലിയ വിവാദമായ കോടഞ്ചേരിയിലെ പ്രണയ വിവാഹത്തിലെ വധുവായ ജോയ്സന മേരി ജോസഫ് ചൊവ്വാഴ്ച്ച ഹൈക്കോടതിയിൽ ഹാജരാവും.  മകളെ കാണാനില്ലെന്ന കാണിച്ച് പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജോയ്സ്ന 19 ന് ഹൈക്കോടതിയിൽ ഹാജരാവുക. ഹൈക്കോടതി നിർദ്ദേശം വന്നതിന് പിന്നാലെ ജോയ്സ്ന നേരത്തെ താമരശ്ശേരി കോടതിയിൽ ഹാജരായിരുന്നു. സാങ്കേതിക നടപടിക്രമമെന്ന നിലയിലാണ് ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാവുക. നിലവിൽ ജോയ്സ്ന ഭർത്താവ് ഷെജിനൊപ്പം ഷെജിൻ്റെ പിതാവിൻ്റെ ആലപ്പുഴയിലെ വസതിയിലാണ് കഴിയുന്നത്. വിവാഹം വിവാദമായതിന് പിന്നാലെ ഇരുവരും നാട്ടിൽ നിന്നും മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
പിതാവ് ജോസഫിൻ്റെ ഹർജിയിൽ  ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കോടതിയിൽ ഹാജരാക്കുവാൻ നിർദ്ദേശിച്ചത്. ഹർജിയിൽ ഈ മാസം 12- നാണ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കും,  കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി ഐ. യ്ക്കും ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. ജോയ്‌സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ പെൺക്കുട്ടിയെ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്സ്ന ഭർത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയിൽ ഹാജരായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും, തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും  വ്യക്തമാക്കിയ ജോയ്സ്ന തനിക്ക് ഷെജിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും  കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനൊപ്പം താമസിക്കാൻ ജോയ്സ്നക്ക് കോടതി അനുമതി നൽകുകയും ചെയ്തു.
advertisement
കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മകളെ കാണാൻ കഴിഞ്ഞില്ലെന്നാണ് പിതാവിൻ്റെ വാദം. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണെന്നും പിതാവ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും  ജോയ്‍സനയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നും സി.ബി.ഐ അല്ലെങ്കിൽ എൻ.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞിരുന്നു.
advertisement
കോടഞ്ചേരി വിവാഹ വിവാദത്തില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ പളളിയില്‍ പെസഹാ വ്യാഴത്തിന്റെ ഭാഗമായി നടന്ന ശുശ്രൂഷകള്‍ക്ക് ശേഷമാണ് ബിഷപ്പ് മാര്‍ റെമജീയോസ് ഇഞ്ചനാനിയില്‍ രൂപതയ്ക്ക് കീഴില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളിലുളള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതോടെയാണ് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സനയും തമ്മിലുള്ള വിവാഹം വിവാദമായത്. തുടര്‍ന്ന് അദ്ദേഹം ആ പ്രസ്താവന തിരുത്തിയിരുന്നു.  വിവാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഷെജിനും ജോയ്‍സനയും അഭ്യര്‍ഥിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Marriage Row | കോടഞ്ചേരി മിശ്രവിവാഹം: ജോയ്സന മരിയ ജോസഫ് ചൊവ്വാഴ്ച്ച ഹൈക്കോടതിയിൽ ഹാജരാവും
Next Article
advertisement
തിരുവനന്തപുരത്ത് 17കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി
തിരുവനന്തപുരത്ത് 17കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി
  • 17കാരന് തിരുവനന്തപുരത്ത് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

  • ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി,

  • ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു.

View All
advertisement