Marriage Row | കോടഞ്ചേരിയിലെ വിവാഹം; ജോയ്‌സ്നയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ജോയ്‌സനയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.
കൊച്ചി: കോടഞ്ചേരി പ്രണയവിവാഹത്തിലെ വധു ജോയ്‌സനയെ ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ(High Court) നിര്‍ദേശം. ജോയ്‌സനയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം.
19ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ജോയ്സ്നയെ കാണാനില്ലെന്നാരോപിച്ച് പിതാവ് പോലീസില്‍ പരാതിനല്‍കിയിരുന്നു. കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്സന ഭര്‍ത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയില്‍ ഹാജരായി.
സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കി. ഷെജിനൊപ്പം പോകാന്‍ കോടതി അനുമതിനല്‍കിയിരുന്നു. എന്നാല്‍ ഹാജരായപ്പോള്‍ തനിക്കു കാണാന്‍ കഴിഞ്ഞില്ലെന്നാണ് പിതാവിന്റെ വാദം. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.
advertisement
കോടഞ്ചേരി വിവാഹ വിവാദത്തില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ പളളിയില്‍ പെസഹാ വ്യാഴത്തിന്റെ ഭാഗമായി നടന്ന ശുശ്രൂഷകള്‍ക്ക് ശേഷമാണ് ബിഷപ്പ് മാര്‍ റെമജീയോസ് ഇഞ്ചനാനിയില്‍ രൂപതയ്ക്ക് കീഴില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളിലുളള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്.
advertisement
കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് നാടുവിട്ട് ഓടേണ്ടി വന്നത് ക്രിസ്ത്യന്‍ വര്‍ഗീയവാദികളെ ഭയന്നെന്ന് ഷെജിന്‍. ജീവന്‍ തന്നെ അപകടത്തിലാണെന്ന് തോന്നും വിധമുള്ള സാഹചര്യം ഉണ്ടാക്കിയത് കാസ അടക്കമുള്ള സംഘടനകളും ക്രിസ്ത്യന്‍ വര്‍ഗീയ വാദികളുമാണ്. ഇത്തരക്കാര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തു. തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ക്രിസ്ത്യന്‍ വര്‍ഗീയ വാദികള്‍ നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഷെജിന്‍ ന്യൂസ് 18നോട് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 17, 2022 8:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Marriage Row | കോടഞ്ചേരിയിലെ വിവാഹം; ജോയ്‌സ്നയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം