KPCC അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്
- Published by:Rajesh V
- news18-malayalam
Last Updated:
'കെപിസിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയിട്ട 36 പ്രസിഡന്റുമാരുടെ ഫോട്ടോകള്‍ നമ്മെ ചിലത് ഓര്‍മപ്പെടുത്തുന്നുണ്ട്. അതില്‍ ഒരുവിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തുന്നത് കാണാം. അത് പരിഹരിക്കണം'
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി. കെപിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയ 36 പ്രസിഡന്റുമാരില്‍ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തിയിരിക്കുന്നു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മാറ്റി നിര്‍ത്തുന്നുവെന്ന പരാതി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലുയള്ള എഐസിസി ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെടുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലെ ഭാരവാഹി പട്ടിക പരിശോധിച്ചാല്‍ ഈ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചതായി കാണാമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
കെപിസിസി ആസ്ഥാനത്ത് പുതിയ കെപിസിസി നേതൃത്വത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ടീം സണ്ണിയായി പ്രവര്‍ത്തിക്കാന്‍ പുതിയനേതൃത്വത്തിന് സാധിക്കും. വിദ്യാർത്ഥികാലം മുതലെ നേതൃശേഷി തെളിയിച്ചവരാണ് പുതിയ നേതൃത്വമെന്നും അവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ കഴിയുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. രണ്ട് കെപിസിസി അധ്യക്ഷന്‍മാര്‍ക്കൊപ്പം വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും കൊടിക്കുന്നില്‍ പറഞ്ഞു. മുല്ലപ്പള്ളിയില്‍ നിന്നും സുധാകരനില്‍ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചു. തന്നെ ഏതെങ്കിലും തരത്തില്‍ അവഗണിക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
പുതിയ കമ്മിറ്റികളില്‍ കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൂടി ഒപ്പം നിര്‍ത്തുന്ന നടപടികള്‍ ഉണ്ടാകണം. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിഗണന കിട്ടിയില്ലെന്ന പരാതിയുണ്ട്. അത് പരിശോധിക്കണം. യുഡിഎഫിന്റെ സമിതിയിലും ഈ വിഭാഗത്തിന് പരിഗണനയില്ലെന്ന പരാതി ഉണ്ട്. ഇനിയുണ്ടാകുന്ന മാറ്റങ്ങളില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തണം
കെപിസിസിസി ഓഫീസിലെ ചുവരില്‍ തൂക്കിയിട്ട 36 പ്രസിഡന്റുമാരുടെ ഫോട്ടോകള്‍ നമ്മെ ചിലത് ഓര്‍മപ്പെടുത്തുന്നുണ്ട്. അതില്‍ ഒരുവിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തുന്നത് കാണാം. അത് പരിഹരിക്കണം. ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം പരിശോധിച്ചാല്‍ അവിടെയെല്ലാം ആ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉണ്ട്. എന്നാല്‍ നവോത്ഥാന സംസ്ഥാനമായ കേരളത്തില്‍ അത് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അത് പരിഹരിക്കണമെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
advertisement
മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എം പിയാണ് 62 കാരനായ കൊടിക്കുന്നിൽ. എട്ടുതവണയാണ് കൊടിക്കുന്നിൽ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം മന്‍മോഹന്‍ സിങ് മന്ത്രിസഭയിൽ 2012 മുതൽ തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന എംപിയായ അദ്ദേഹം നേരത്തെ ഏഴു തവണ വിജയിച്ച് 27 വര്‍ഷം ലോക്‌സഭയില്‍ അംഗമായിരുന്നു.
സംവരണ മണ്ഡലങ്ങളായ അടൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്ന് ഒരു ചെറിയ ഇടവേള ഒഴിച്ചാൽ 1989 മുതല്‍ ലോക്‌സഭയില്‍ അംഗമാണ്. അടൂരിൽ ആറു തവണയും മാവേലിക്കരയിൽ നാലുതവണയും മത്സരിച്ചു. അടൂരിൽ 1998, 2004 തിരഞ്ഞെടുപ്പുകളില്‍ സിപിഐയിലെ ചെങ്ങറ സുരേന്ദ്രനോട് പരാജയപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 12, 2025 6:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KPCC അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്