കുരിയോട്ടു മല ഡയറി ഫാമിൻ ഇനി പുതിയ എ ബി സി സെൻ്റർ, നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത് മന്ത്രി ജെ ചിഞ്ചുറാണി

Last Updated:

കൊല്ലം പട്ടണത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെ പുനലൂരിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻ്റ് ഹൈടെക് ഡയറി ഫാം വിനോദസഞ്ചാരികൾക്ക് ഒരു പ്രായോഗിക കൃഷി അനുഭവം പ്രദാനം ചെയ്യുന്നു.

.
.
ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള മൃഗസംരക്ഷണ വകുപ്പിൻ്റെ കുരിയോട്ടു മല ഹൈടെക് ഡയറി ഫാമിലെ എ ബി സി സെൻ്ററിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ഡോഗ് ഷെൽട്ടർ പദ്ധതി പ്രകാരം ഫാമിൽ കൊണ്ടുവരുന്ന നായ്കളേയും വിവിധ പഞ്ചായത്തുകളിൽ നിന്നും കൊണ്ടുവരുന്ന നായ്കളേയും ആധൂനിക സജ്ജീകരണങ്ങളോടു കൂടി വന്ധ്യംകരണം നടത്തുവാൻ സാധിക്കുന്നതാണ്. ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും പ്രയോജനം ലഭിക്കത്തക്ക രീതിയിൽ വിപുലമായ സംവിധാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്നത്.
കുരിയോട്ടുമല കൊല്ലം ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. കൊല്ലം പട്ടണത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെ പുനലൂരിൽ സ്ഥിതി ചെയ്യുന്ന ഗവൺമെൻ്റ് ഹൈടെക് ഡയറി ഫാം വിനോദസഞ്ചാരികൾക്ക് ഒരു പ്രായോഗിക കൃഷി അനുഭവം പ്രദാനം ചെയ്യുന്നു. കൂടാതെ സന്ദർശകർക്ക് കോട്ടേജുകളിലും കുടിലുകളിലും താമസിക്കാനും കഴിയും. ജില്ലാപഞ്ചായത്തിൻ്റെയും മൃഗസംരക്ഷണ വകുപ്പിൻ്റെയും സംരംഭമായ ഈ ഫാമിൽ ഒട്ടകപ്പക്ഷി, എമു തുടങ്ങിയ പറക്കാനാവാത്ത പക്ഷികൾ, വ്യത്യസ്ത ഇനം ആടുകൾ, പശുക്കൾ, കുതിരകൾ, മുയലുകൾ എന്നിവയുണ്ട്. കുട്ടികളുടെ പാർക്ക്, മൃഗങ്ങളുടെ ശിൽപങ്ങൾ എന്നിവയുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കുരിയോട്ടു മല ഡയറി ഫാമിൻ ഇനി പുതിയ എ ബി സി സെൻ്റർ, നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത് മന്ത്രി ജെ ചിഞ്ചുറാണി
Next Article
advertisement
Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം
Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം
  • ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ

  • കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും

  • ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും

View All
advertisement