കാട്ടുപൂച്ചയുടെ കടിയേറ്റ കൊല്ലം നിലമേൽ സ്വദേശി പേവിഷബാധയെ തുടർന്ന് മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കടിയേറ്റതിനു പിന്നാലെ വാക്സിൻ എടുത്തെങ്കിലും ഫലിച്ചില്ല
കൊല്ലം: കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം ജില്ലയിൽ നിലമേൽ സ്വദേശി മുഹമ്മദ് റാഫി (48) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 22നാണ് ടാപ്പിംഗ് തൊഴിലാളിയായ റാഫിയുടെ മുഖത്ത് കാട്ടുപൂച്ചയുടെ കടിയേറ്റത്. കടിയേറ്റതിനു പിന്നാലെ വാക്സിൻ എടുത്തിരുന്നു.
പേവിഷബാധ ലക്ഷണങ്ങളെ തുടർന്ന് ജൂൺ 12 ന് പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജൂൺ 14 ന് മരിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നയച്ച സാമ്പിളിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പാലോട് എസ്ഐഎഡിയിലാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
June 16, 2023 10:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടുപൂച്ചയുടെ കടിയേറ്റ കൊല്ലം നിലമേൽ സ്വദേശി പേവിഷബാധയെ തുടർന്ന് മരിച്ചു