ഒരാഴ്ച മുൻപ് കാണാതായ വിദ്യാർത്ഥി ആറ്റിൽ മരിച്ച നിലയിൽ; പേടി മൂലം സുഹൃത്തുക്കൾ പുറത്ത് പറഞ്ഞില്ലെന്ന് സൂചന
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിദ്യാർത്ഥിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ 23ന് പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു
ഒരാഴ്ച മുമ്പ് കൊല്ലം ചാത്തന്നൂരിലെ ഇത്തിക്കരയാറ്റിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ വിരിഞ്ഞം കാരൂർ കുളങ്ങര തുണ്ടുവിള വീട്ടിൽ രവി അംബിക ദമ്പതികളുടെ മകൻ 17 വയസ്സുള്ള അച്ചുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കല്ലുവാതുക്കൽ മണ്ണയം ഭാഗത്ത് ഇത്തിക്കരയാറ്റിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതാണ് അച്ചു എന്ന് പോലീസ് പറയുന്നു. അച്ചുവിനെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ 23 ന് പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.
കുളിക്കാനിറങ്ങിയ അച്ചു കയത്തിൽ അകപ്പെട്ടതോടെ പേടിച്ചു പോയ കൂട്ടുകാർ ഈക്കാര്യം പുറത്തു പറയാതെ ഒളിപ്പിച്ചു. അച്ചുവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെങ്കിലും ഇക്കാര്യം സുഹൃത്തുക്കൾ പേടിച്ച് ആരോടും പറഞ്ഞില്ല.പോലീസ് ചോദിച്ചെങ്കിലും സമീപത്തെ ക്ഷേത്രത്തിൽ അയ്യപ്പൻ കഞ്ഞി കുടിക്കാൻ എത്തി എന്നും പിന്നീട് അച്ചുവിനെ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ മൊഴി നൽകിയത്.
advertisement
എന്നാൽ കഴിഞ്ഞദിവസം സ്കൂളിലെ അധ്യാപകരോട് കൂട്ടുകാർ അച്ചുവും ഒത്തു കുളിക്കാൻ പോയ വിവരം വെളിപ്പെടുത്തിയിരുന്നു.ഈ വിവരം സ്കൂളിലെ പ്രഥമാധ്യാപിക പൊലീസിൽ അറിയിക്കുകയും ഇതിനെ തുടർന്ന് മണ്ണയം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മുളംകാടുകൾക്കിടയിൽ നിന്നും അച്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാരിപ്പള്ളി ഇൻസ്പെക്ടർ നിസാർ ഇൻസ്പെക്ടർമാരായ നിധിൻ ജയപ്രകാശ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
November 30, 2024 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരാഴ്ച മുൻപ് കാണാതായ വിദ്യാർത്ഥി ആറ്റിൽ മരിച്ച നിലയിൽ; പേടി മൂലം സുഹൃത്തുക്കൾ പുറത്ത് പറഞ്ഞില്ലെന്ന് സൂചന