കാട്ടാനക്കൂട്ടം നാട്ടിൽ വിലസുന്നു: തെമ്മല ഗ്രാമം തീരാഭീതിയിൽ

Last Updated:

കാട്ടിലെ ജീവികൾ നാട്ടിൽ ഇറങ്ങിയാൽ എന്ത് ചെയ്യും? വർഷങ്ങളായി ഇത് ചോദ്യം മാത്രമായി അവശേഷിക്കുകയാണ്. വന്യ മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ വിരട്ടിയോടിക്കുന്നത് പതിവായിരിക്കുകയാണ് തെന്മലയിൽ. നാട്ടിൽ ഇറങ്ങിയ കാട്ടാനകളെ വിരട്ടിയോടിക്കാൻ എത്തിയ വനപാലകർക്ക് നേരെ കൊലവിളി ഉതിർക്കുന്ന കാട്ടാനക്കൂട്ടത്തിൻ്റെ ദൃശ്യങ്ങൾ വൈറലാണ്.

കാട്ടിലെ ജീവികൾ നാട്ടിൽ ഇറങ്ങിയാൽ എന്ത് ചെയ്യും? വർഷങ്ങളായി ഇത് ചോദ്യം മാത്രമായി അവശേഷിക്കുകയാണ്. വന്യ മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ വിരട്ടിയോടിക്കുന്നത് പതിവായിരിക്കുകയാണ് തെന്മലയിൽ. മനുഷ്യർ വസിക്കുന്നിടത്തു മൃഗങ്ങൾ സ്ഥിരം വിരുന്നുകാരായി മാറിയ ഒരു ഗ്രാമുണ്ട് തെന്മല ഗ്രാമപഞ്ചായത്തിലെ വാർഡുകളിലാണ് വന്യമൃഗങ്ങളുടെ താണ്ഡവം. നാട്ടിൽ ഇറങ്ങിയ കാട്ടാനകളെ വിരട്ടിയോടിക്കാൻ എത്തിയ വനപാലകർക്ക് നേരെ കൊലവിളി ഉതിർക്കുന്ന കാട്ടാനക്കൂട്ടത്തിൻ്റെ ദൃശ്യങ്ങൾ വൈറലാണ്.
തെന്മല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ പരിധിയിലെ 4,5,6 വാർഡുകളിലാണ് കാട്ടാന ഭീതിയിൽ നീറുന്നത്. നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വന്യ മൃഗങ്ങളുടെ ഭീതിയിലും നിരന്തര ശല്യത്തിലും ഭയന്നു ജീവിക്കുകയാണ് അവർ. 8 വർഷത്തോളമായി ഈ ദുരിതം തുടങ്ങിയിട്ട്.  ഇപ്പോൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. എല്ലാ ദിവസവും  വീടിന്റെ മുമ്പിൽ അന ഉണ്ടാവും. കൃഷി പ്രധാന ഉപജീവന മാർഗ്ഗമായ ഇവർക്ക് പക്ഷേ അതും തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ.
advertisement
വന്യമൃഗ ശല്യങ്ങളിൽ നിന്നും രക്ഷ ലഭിക്കുന്നതിനായി ഒരു വർഷം മുൻപ് ആണ് വനവകുപ്പ് മന്ത്രി ‘വനാവരണം’ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. വന്യമൃഗങ്ങൾ ജനവസ മേഖലയിൽ ഇറങ്ങുന്നത് തടയാനാണ്  ഈ പദ്ധതി കൊണ്ട് വന്നത്. പദ്ധതി തുടങ്ങിവച്ചിട്ട് പിന്നെ അധികാരികൾ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കേവലം കൃഷി നശിപ്പിക്കലോ മറ്റു നാശനഷ്ടങ്ങളോ മാത്രമല്ല, മനുഷ്യ ജീവന് കൂടി ആപത്ത് വിതക്കുകയാണ് ഈ വന്യ മൃഗങ്ങൾ. കഴിഞ്ഞ ദിവസം ആനയെ കണ്ടു വിരണ്ടോടിയ തെമ്മല സ്വദേശി ബിനു തലനാരിഴയ്ക്ക് ആണ് രക്ഷപെട്ടത്. ആന വരുന്നത് കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിനുവിനെ, പക്ഷേ ആന പിന്തുടർന്നു. പേടിച്ച് കയ്യാലയിൽ നിന്ന് എടുത്തു ചാടി, കാലിനും നടുവിനും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. വയറിങ്ങും പ്ലബിങ്ങും ചെയ്ത് കുടുംബം പോറ്റിയിരുന്ന ബിനുവിന് ഇപ്പോൾ ഉപജീവനത്തിനും അധ്വാനിക്കാൻ കഴിയാത്ത അവസ്ഥയിൽ കിടപ്പിലാണ്.
advertisement
നിരന്തരം വന്യജീവികൾ പ്രദേശവാസികളുടെ സ്വൈര്യ ജീവിതം തകർക്കുമ്പോൾ കണ്ണടച്ചിരിക്കാതെ അധികൃതർ ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടി കൂടി സ്വീകരിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നത് നിർണായകമാണ്. തെന്മല ഗ്രാമത്തിലെ ദുരിതാവസ്ഥ ഇത്തരം സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പങ്കാളിത്തത്തിൻ്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കാട്ടാനക്കൂട്ടം നാട്ടിൽ വിലസുന്നു: തെമ്മല ഗ്രാമം തീരാഭീതിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement