'കൊങ്കൺ മോഡൽ തുരങ്കപാത' വയനാട് ചുരം റോഡിന് സമാന്തരം; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ നിന്ന് തിരിച്ച സംഘം മറിപ്പുഴയിലാണ് സന്ദർശനം നടത്തിയത്

News18 Malayalam
Updated: September 23, 2020, 7:12 PM IST
'കൊങ്കൺ മോഡൽ തുരങ്കപാത' വയനാട് ചുരം റോഡിന് സമാന്തരം; പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം
Wayanad
  • Share this:
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള വിശദപഠനത്തിന് തുടക്കമായി. നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ മുരളിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് സ്ഥലത്തെത്തി സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ നടപടികൾക്ക് തുടക്കം കുറിച്ചത്. സർവേ പൂർത്തിയാവുന്നതോടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കും.

ജോര്‍ജ് എം തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവമ്പാടിയില്‍ നിന്ന് തിരിച്ച സംഘം മറിപ്പുഴയിലാണ് സന്ദർശനം നടത്തിയത്. എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തിയ സംഘം 3 മണിക്കൂറോളം സ്ഥലത്ത് ചിലവഴിച്ചു. വയനാട് ,കോഴിക്കോട് ജില്ലകളിലായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സർവേ നടപടികൾക്ക് തുടക്കം കുറിക്കുന്നതെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ മുരളിധരൻ പറഞ്ഞു.

Also read: Covid 19 in Kerala | സംസ്ഥാനത്ത് ഗുരുതരസ്ഥിതിവിശേഷം; 5000 കടന്ന് പ്രതിദിന കോവിഡ് രോഗികൾ; ഇന്ന് 20 മരണം

ഇനിയും പദ്ധതി നടപ്പാവുകയില്ലെന്ന് പറയുന്നവരോട് ഒന്നും പറയാനില്ലന്ന് ജോർജ് എം തോമസ് എം.എൽ.എ പറഞ്ഞു. 567 കോടി രൂപ നീക്കിവെച്ച പദ്ധതിയാണന്നും കൊങ്കൺ റയിൽവേ സ്പെഷ്യൽ പർപ്പസ് ആയി നിശ്ചയിച്ച പദ്ധതിയാണിതന്നും എം.എൽ.എ പറഞ്ഞു. 34 മാസം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കും. വിശദ പദ്ധതി റിപ്പോർട്ട് 2 മാസം കൊണ്ട് പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.

Also Read: Drugs Probe | ദീപിക പദുകോൺ ഉൾപ്പെടെ നാല് താരങ്ങളെ ചോദ്യം ചെയ്യും; സമൻസ് അയച്ച് NCB

നേരത്തെ ലഭിച്ച നാല് അലൈൻമെൻ്റുകളിൽ നിന്ന് അനുയോജ്യമായ അലൈൻമെൻ്റാണ് ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാതയെന്നും പ്രകൃതിക്ഷോഭ മടക്കം ഉണ്ടായാൽ യാതൊന്നും സംഭവിക്കാത്ത നിലക്കാണ് ഈ അലൈൻമെൻറ് തെരഞ്ഞെടുത്തതും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.വിനയ രാജ് പറഞ്ഞു. പഠനത്തിന് ശേഷം ഡി.പി.ആർ തയ്യാറായി തുരങ്ക പാതയുടെ യഥാർത്ഥ ചിലവ് കണക്കാക്കും. അതിന് ശേഷം പുതുക്കിയ അനുമതിക്കായി സർക്കാരിനെ സമീപിക്കും. ഇപ്പോൾ ഫീൽഡ് സർവേയാണ് നടക്കുന്നത്. ഉപരിതല സർവേ പിന്നീട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മ്മിക്കും. സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിര്‍മ്മിക്കും.
Published by: user_49
First published: September 23, 2020, 6:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading